?????? ????????????

തുമ്പപ്പൂ നിറമുള്ള പൊന്നോണ നാളുകൾ

എല്ലാവരെയുംപോലെ എ​​​െൻറ മനസിലും നിറഞ്ഞ്​ നിൽക്കുന്നത്​ ചെറുപ്പത്തിലെ ഒാണാഘോഷങ്ങളാണ്​. അന്നെല്ലാം ഒാണമെത ്താനായുള്ള കാത്തിരിപ്പാണ്​. അതിനെല്ലാം എന്ത്​ മധുരമായിരുന്നു എന്ന്​ ഇപ്പോഴാണ്​ മനസിലാകുന്നത്​. ഒാർമകളിലെ ഒ ാണാഘോഷങ്ങളിൽ ഉത്രാടപ്പുലരികൾ നിറഞ്ഞുനിൽപ്പുണ്ട്​. അമ്മയും അച്ഛമ്മയും ചേർന്ന് വീടും പരിസരവും വൃത്തിയാക്കുന ്ന തിരക്കിലാകും. മുറ്റത്ത്​ ഒരു കളച്ചെടിപോലും ഉണ്ടാകില്ല. വഴിയും പരിസരങ്ങളുമെല്ലാം ഭംഗിയാക്കും. അതുകഴിഞ്ഞാൽ മാർക്കറ്റിൽപ്പോയി സദ്യക്കുള്ള സാധനങ്ങളെല്ലാം വാങ്ങിവരും. അത്​ കൊണ്ടുവന്നാൽ വീട്ടിലെ അടുക്കള ഒന്നുകൂടി ഉഷാറാകും. അപ്പൂപ്പനാണ് അന്ന് പച്ചക്കറി അരിഞ്ഞു കൊടുക്കുന്നത്.

അപ്പൂപ്പൻ ഓണത്തിന് അല്ലാതെ ഒരിക്കലും അടുക്കളയിൽ കയറി കാണാറില്ല. പച്ചക്കറികൾ എല്ലാം ഉളി കൊണ്ടാണ് അദ്ദേഹം മുറിച്ചിരുന്നത്​. കൊച്ചുകുട്ടികളും മുതിർന്നവരെ സഹായിക്കാൻ ഉണ്ടാകും. വൈകുന്നേരം ആകുമ്പോഴേക്കും ഉപ്പേരി, കളിയടക്ക, ഇഞ്ചിക്കറി എന്നിവയുടെ മണം കൊണ്ട് ആ പരിസരം നിറയും. വെളുപ്പിന് നാലിന്​ അപ്പൂപ്പനും അച്ഛമ്മയും ഉണരും. കൂടെ ഞാനും. ഉച്ചക്ക് എല്ലാരും കൂടി ഇലയിൽ സദ്യ. ഓർമവെച്ച കാലം മുതൽ വീട്ടിലെ ആദ്യത്തെ കുട്ടി ആയിരുന്ന എന്നോട് അപ്പൂപ്പൻ പറയാറുണ്ട്. ‘ദീകുട്ടാ അടുത്ത ഓണത്തിന് ഞാൻ കാണില്ല’.അതുകേൾക്കു​േമ്പാൾ വീട്ടിലുള്ളവരുടെ മുഖത്ത്​ വിഷമം നിറയും. അങ്ങനെ ഓരോ ഓണത്തിനും ആ പറച്ചിൽ കേട്ട്​ ഞാനത്​ തമാശയായി എടുത്ത്​ ‘ഇതിപ്പോൾ പതിവായല്ലോ എന്നു ഞാൻ തമാശ പറയും.’ അച്ഛൻ നാടക ആർട്ടിസ്റ്റ് ആയിരുന്നു.

ആഘോഷ ദിനങ്ങളിൽ അദ്ദേഹം നാടകാവതരണങ്ങളിൽ ആയതിനാൽ വീട്ടിൽ ഉണ്ടാവാറില്ല. അച്ഛൻ വരുമ്പോൾ ഞങ്ങൾ ഒന്നുകൂടി ആഘോഷിക്കുകയാണ് പതിവ്. വീട്ടിലെ ഒാണാഘോഷം കഴിഞ്ഞാൽ വീടിനടുത്തുള്ള അമ്പലത്തിലെയും ക്ലബിലെയും ഓണാഘോഷ പരിപാടികൾക്കും ഏറെ പ്രാധാന്യമുണ്ടായിരുന്നു. രാവിലെ അത്തപൂക്കള മത്സരത്തോടെ പരിപാടികൾ ആരംഭിക്കും.. സുന്ദരിക്ക് പൊട്ടുതൊടൽ, ആനക്ക് വാല് വര, ചാക്കിൽ കയറി ഓട്ടം, വടംവലി തുടങ്ങിയവ പകൽ നടക്കും. സന്ധ്യക്ക്‌ ഏഴുമണിയോടെ ലളിത ഗാനം, പദ്യപാരായണം, ഡാൻസ്, മിമിക്രി, തിരുവാതിര, ഒപ്പന എന്നിവയും. എല്ലാ വർഷവും ഞാനും എ​​​െൻറ ആങ്ങളയും എല്ലാ പരിപാടികളിലും പങ്കെടുക്കും. ഒരു പ്രാവശ്യം പദ്യപാരായണത്തിന് ഒരേ കവിത ഞങ്ങൾ രണ്ടാളും അവതരിപ്പിച്ചു ജഡ്​ജസിനെ കൺഫ്യൂഷൻ ആക്കിയിട്ടുണ്ട്.

ഫാൻസി ഡ്രസ്സ്‌ മത്സരത്തിൽ ബാലരയിലെ ‘രാജുവും രാധയും മായാവി’യുമായി രംഗത്ത് എത്തിയത് ഇന്നും ഓർമയിൽ നിറഞ്ഞു നിൽക്കുന്നു. രാത്രി പത്തോടെ കലാപരിപാടികൾ അവസാനിക്കും. ബാക്കി ആഘോഷം വീടിനടുത്തുള്ള സ്കൂൾ മുറ്റത്താണ്. തുമ്പി തുള്ളൽ, കൈകൊട്ടിക്കളി എന്നിവ കൊണ്ട് ആഘോഷം നിറഞ്ഞു നിന്ന നിമിഷങ്ങൾ. ഇന്ന് അവയെല്ലാം ചാനലുകളിലേക്ക് പറിച്ചു നട്ടിരിക്കുന്നു. ഇനിയെത്ര കാലം കഴിഞ്ഞാലും ആ ഓണത്തി​​​െൻറ മാധുര്യം ഒരിക്കലും തിരിച്ചു കിട്ടാത്തവയാണ്. കുറെ കാലങ്ങൾക്ക് ശേഷം പിന്നിലേക്ക് നോക്കുമ്പോൾ ഇവയൊക്കെ ബാല്യം എനിക്ക് തന്ന തുമ്പപ്പൂ നിറമുള്ള പൊന്നോണ ഓർമ്മകൾ ആണെന്ന്​ ഞാൻ തിരിച്ചറിയുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.