റോഡ് സേഫ്റ്റി; കിങ് ഫഹദ് കോസ്വെ അതോറിറ്റിക്ക് ഫോർ സ്റ്റാർ പദവി

മ​നാ​മ: റോ​ഡ്​ സേ​ഫ്​​റ്റി മേ​ഖ​ല​യി​ൽ ബ​ഹ്​​റൈ​നെ​യും സൗ​ദി​​യെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വെ അ​തോ​റി​റ്റി​ക്ക്​ ഫോ​ർ സ്റ്റാ​ർ പ​ദ​വി. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ റോ​ഡ്​ അ​സ​സ്സ്​​മെ​ന്‍റ്​ പ്രോ​ഗ്രാ​മി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​ര​മാ​ണ്​ ഇ​ത്ത​ര​മൊ​രു ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കാ​നാ​യ​ത്.

റോ​ഡ്​ സു​ര​ക്ഷ​യി​ൽ നേ​ട്ടം കൈ​വ​രി​ക്കാ​നും ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ കോ​സ്​​വേ​ക്​ സാ​ധ്യ​മാ​യി​ട്ടു​ണ്ടെ​ന്ന്​ വി​ല​യി​രു​ത്തി. 2023ൽ ​വ​ലി​യ അ​പ​ക​ട​ങ്ങ​ളി​ൽ 52 ശ​ത​മാ​നം കു​റ​വാ​ണു​ണ്ടാ​യ​ത്. ഈ ​വ​ർ​ഷ​മാ​ക​​ട്ടെ അ​ത്​ 77 ശ​ത​മാ​നം കു​റ​ഞ്ഞു. കൂ​ടാ​തെ മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ സു​ഗ​മ​മാ​യ ഗ​താ​ഗ​ത സൂ​ചി​ക​യി​ൽ 14 ശ​ത​മാ​നം വ​ള​ർ​ച്ച​യും കൈ​വ​രി​ച്ചി​ട്ടു​ണ്ട്.

അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്കു​ള്ള മൂ​ന്നാ​മ​ത്തെ അ​തി​ർ​ത്തി​യാ​ണ്​ കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വെ. കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന​ത​ര​ത്തി​ൽ ലൈ​നു​ക​ൾ വ​ർ​ധി​പ്പി​ക്കു​ക​യും യാ​ത്ര​ക്കാ​ർ​ക്കു​ള്ള ഹാ​ൾ സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. മ​ണി​ക്കൂ​റി​ൽ 2,500 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ക​ട​ന്നു​പോ​കാ​നു​ള്ള സൗ​ക​ര്യ​മാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ 50 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ കൈ​വ​രി​ച്ചി​ട്ടു​ള്ള​തെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Road Safety; Four star status for King Fahad Causeway Authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.