അ​നു​ശോ​ച​ന യോ​ഗം എം.​കെ. അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​നു​ശോ​ച​ന യോ​ഗ​വും പ്രാ​ർ​ഥ​ന മ​ജ്‍ലി​സും

മ​നാ​മ: ഞാ​യ​റാ​ഴ്ച നാ​ട്ടി​ൽ​വെ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ട മു​ഹ​റ​ഖ് ഏ​രി​യ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വും കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സം​സ്ഥാ​ന കൗ​ൺ​സി​ല​റു​മാ​യി​രു​ന്ന അ​ബ്ദു​ൽ ല​ത്തീ​ഫ് ന​രി​ക്കു​ന്നു​മ്മ​ലി​ന്റെ മ​യ്യ​ത്ത് നി​സ്കാ​ര​വും അ​നു​സ്മ​ര​ണ​വും മു​ഹ​റ​ഖ് ഏ​രി​യ കെ.​എം.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.പ്ര​സി​ഡ​ന്റ്‌ അ​ബു യൂ​സു​ഫ് കെ.​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗം മു​തി​ർ​ന്ന നേ​താ​വ് എം.​കെ. അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി അ​ബ്ദു റ​ഷീ​ദ് കീ​ഴ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. സ​മ​സ്ത മു​ഹ​റ​ഖ് ഏ​രി​യ സെ​ക്ര​ട്ട​റി നി​സാ​മു​ദ്ദീ​ൻ മാ​രാ​യ​മം​ഗ​ലം അ​നു​സ്മ​രി​ച്ചു. മു​ഹ​റ​ഖ് ഐ​നു​ൽ ഹു​ദ മ​ദ്റ​സ മു​അ​ല്ലിം റ​ഫീ​ഖ് ദാ​രി​മി ഉ​സ്താ​ദ് പ്രാ​ർ​ഥ​ന​ക്കും ജ​നാ​സ ന​മ​സ്കാ​ര​ത്തി​നും നേ​തൃ​ത്വം ന​ൽ​കി. ട്ര​ഷ​റ​ർ മു​സ്ത​ഫാ ക​രു​വാ​ണ്ടി, ഐ​നു​ൽ ഹു​ദാ മ​ദ്റ​സ ക​ൺ​വീ​ന​ർ അ​ബ്ദു​ള്ള മു​ന, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ നൗ​ഷാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ജു​നൈ​ദ് ക​രു​വാ​രു​ക്കു​ണ്ട് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കെ.​എം.​സി.​സി മു​ഹ​റ​ഖ് ഏ​രി​യ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് വ​ളാ​ഞ്ചേ​രി ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Condolence meeting and prayer Majlis too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.