ഇന്ത്യൻ എംബസിയിൽ നടന്ന കാർഗിൽ വിജയ് ദിവസ് 25ാം വാർഷികാചരണത്തിൽനിന്ന്
മനാമ: കാർഗിൽ വിജയ് ദിവസ് 25ാം വാർഷികാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസിയിൽ അനുസ്മരണം നടന്നു. 1999ലെ കാർഗിൽ യുദ്ധത്തിൽ രാജ്യം നേടിയ വിജയത്തിന്റ അടയാളമായി എല്ലാ വർഷവും ജൂലൈ 26നാണ് ഇന്ത്യ ‘കാർഗിൽ വിജയ് ദിവസ്’ ആചരിക്കുന്നത്.
ചടങ്ങിൽ അംബാസഡർ വിനോദ് കെ. ജേക്കബ്, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാക്കൾ, ഇന്ത്യൻ സായുധ സേനയിലെ വിമുക്തഭടന്മാർ, ഇന്ത്യൻ അസോസിയേഷനുകളുടെ തലവൻമാർ, ഇന്ത്യൻ വ്യവസായികൾ, മാധ്യമ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. അംബാസഡർ വിനോദ് കെ. ജേക്കബ്, ഡിഫൻസ് അറ്റാഷെ ക്യാപ്റ്റൻ സന്ദീപ് സിങ് എന്നിവർ സംസാരിച്ചു. രാജ്യത്തിന്റെ സുരക്ഷക്കും പരമാധികാരത്തിനും ഇന്ത്യൻ പ്രതിരോധ സേന നൽകിയ സംഭാവനകളുടെ പ്രാധാന്യം അംബാസഡർ ചൂണ്ടിക്കാണിച്ചു. കാർഗിൽ യുദ്ധത്തിൽനിന്നുള്ള ഫോട്ടോഗ്രാഫുകളുടെ പ്രദർശനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.