??????? ?????? ????????? ??????????????????? ???????????? ?????????????

തൊഴിൽമേള: ഇന്ത്യൻ ക്ലബ്​ ഭാരവാഹികൾ നിരപരാധിത്തം അറിയിച്ചു

മനാമ: ഇന്ത്യൻ ക്ലബിൽ കഴിഞ്ഞ വെള്ളിയാഴ്​ച നടന്ന തൊഴിൽമേളയുമായി തങ്ങൾക്ക്​ ബന്​ധമില്ലെന്ന്​ ഇന്ത്യൻ ക്ലബ്​ ഭാരവാഹികൾ മന്ത്രാലയത്തിലെത്തി വിശദീകരണം നൽകി. ബഹ്‌റൈൻ തമിഴ് ഉണർ‌വലർഗൽ സംഘം (ബി.‌ടി‌.യു.‌എസ്) യാണ്​ തൊഴിൽ മേള ന ടത്തിയത്​. അവർക്ക്​ വാടകക്കാണ്​ ഹാൾ നൽകിയത്​. എന്നാൽ നിയമത്തി​​െൻറ പിൻബലമില്ലാതെയാണ്​ ബി.‌ടി‌.യു.‌എസ് ഇത്തരമൊരു മേള നടത്തിയതെന്നതിൽ തങ്ങൾക്ക്​ അറിവുണ്ടായിരുന്നില്ലെന്നും ഇൗ സംഭവത്തിൽ ക്ഷമ ചോദിക്കുന്നതായും ഭാരവാഹികൾ മന്ത്രാലയം അധികൃതരോട്​ പറഞ്ഞു.

ബഹ്​റൈ​​െൻറ നിയമങ്ങൾ അനുസരിച്ച്​ മാത്രമാണ്​ 104 വർഷം പഴക്കമുള്ള ഇന്ത്യൻ ക്ലബ് ഇതുവരെ പ്രവർത്തിച്ചിട്ടുള്ളതെന്നും ഇനിയും ബഹ്​​ൈറൻ ഗവൺമ​െൻറി​​​െൻറ നിയമം അനുസരിച്ചെ പ്രവർത്തിക്കുകയുള്ളൂ എന്നും ഭാരവാഹികൾ മന്ത്രാലയം അധികൃതർക്ക്​ ഉറപ്പുനൽകി. ഇന്ത്യൻ ക്ലബിൽ ഇനി ആർ​ക്ക്​ പരിപാടികൾ നടത്താൻ ഹാൾ നൽകു​േമ്പാഴും ഇക്കാര്യങ്ങൾ ശ്രദ്ധിക്കും. ബഹ്​റൈ​​െൻറ നിയമങ്ങൾ പാലിച്ച്​ ഇന്ത്യൻ പ്രവാസി സമൂഹത്തി​​െൻറ ക്ഷേമത്തിന്​ വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇന്ത്യൻ ക്ലബ്​ തുടരുമെന്ന്​ പ്രസിഡൻറ്​ സ്​റ്റാലിൻ ജോസഫ്​ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. പ്രവാസികളെ ലക്ഷ്യമിട്ട്​ അനധികൃത തൊഴിൽമേളക്ക്​ ആതിഥ്യം വഹിച്ചതി​​െൻറ പേരിൽ ഇന്ത്യൻ ക്ലബ്​ അടച്ചുപൂട്ടണമെന്ന്​ എം.പിമാർ ആവശ്യപ്പെട്ടതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട്​ ചെയ്​തിരുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.