മനാമ: ബഹ്റൈൻ ജനതയുടെ രാജ്യസ്നേഹവും രാജ്യത്തിനായുള്ള െഎക്യദാർഡ്യവും മനോഭാവവും എന്നും പേരുകേട്ടതാണെന്ന ും രാജ്യത്തിെൻറ പുരോഗതി, െഎശ്വര്യം, സുരക്ഷ, സുസ്ഥിരത എന്നിവയിൽ ജനങ്ങളുടെ സംഭാവന പ്രധാനപ്പെട്ടതാണെന്നും പ ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ഗുദൈബിയ കൊട്ടാരത്തിൽ ഡോ.അലി ജാഫർ അൽ അറാദിയെയും കുടുംബാംഗങ്ങളെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊഹ്സെൻ ജാഫർ അൽ അറാദിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചതിനുള്ള നന്ദിയും കടപ്പാടും അറിയിക്കാൻ എത്തിയതായിരുന്നു കുടുംബാംഗങ്ങൾ. രാജ്യത്തെ എല്ലാവിഭാഗങ്ങളുടെയും പരമപ്രധാനമായ ലക്ഷ്യം ബഹ്റൈൻ പുരോഗതിയിലൂടെയും സമൃദ്ധിയിലൂടെയും ഉന്നതസ്ഥാനങ്ങളിലേക്ക് എത്തുന്നതായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മഹത്തായ മൂല്യം ഉയർത്തിപ്പിടിക്കുകയും പരസ്പര സഹവർത്തിത്വം സമൂഹത്തിലുള്ളവർ നിലനിർത്തേണ്ടതുമുണ്ട്. രാജ്യത്തെ സമൂഹത്തിലെ അംഗങ്ങൾ തമ്മിലുള്ള സൗഹാർദം വ്യാപകമാകാൻ കുടുംബങ്ങൾ വഹിച്ചത് മികച്ച പങ്കാളിത്തമാണ്. രാജ്യസ്നേഹം വ്യാപിപ്പിക്കാനും ബഹ്റൈൻ മൂല്യങ്ങൾ പുതുതലമുറയിലൂടെ വളർത്തിയെടുക്കേണ്ടതിെൻറ പ്രാധാന്യവും പ്രധാനമന്ത്രി ഉൗന്നിപ്പറഞ്ഞു. പൗരൻമാരുടെ ആശയവിനിമയം നടത്തുന്നതിലും അഭിപ്രായങ്ങൾ പങ്കുവെക്കുന്നതിലും തുടർച്ചയായ താൽപര്യം കാണിക്കുന്നതിൽ പ്രധാനമന്ത്രിയോട് കൃതഞ്ജതയും ആശംസകളും അറിയിക്കുന്നതായി അലി ജാഫർ അലി അൽ അറാദി പറഞ്ഞു. ജനങ്ങളുമായുള്ള ഇടപഴകലിൽ അദ്ദേഹത്തിെൻറ സ്ഥാനം പകരംവെക്കാനില്ലാതാണന്നും അദ്ദേഹത്തിെൻറ വ്യക്തിപ്രഭാവവും ഗുണവും അത് തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിെൻറ ദീർഘായുസിനും ആരോഗ്യത്തിനുമായി അലി ജാഫർ അലി അൽ അറാദി പ്രാർഥിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.