??.????????????? , ??.?. ???? , ??????, ??.????. ????

ബഹ്​റൈൻ കേരളീയ സമാജം ഒാണാഘോഷം ഉദ്​ഘാടനം ഇന്ന്​

മനാമ: ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷത്തി​​െൻറ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്​ വൈകിട്ട്​ 7.30 ന്​ കേരള നിയമസഭാ സ്പീക്കർ പി.ശ ്രീരാമകൃഷ്ണൻ നിർവഹിക്കും.
ചടങ്ങിൽ മുൻമന്ത്രി എം.എ.ബേബി, കേരള പ്രസ്​ അക്കാദമി ചെയർമാൻ ആർ.എസ്​.ബാബു, ജി.രാജ്​മേ ാഹൻ, ഡോ.എം.ജി.പിള്ള എന്നിവർ സംസാരിക്കും. ഗായകരായ ഹരിഹരൻ, മധുബാലകൃഷ്ണൻ, വിപിൻ ദേവദാസ്​, ഷൈൻ ജോയ്​ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങും. തുടർന്ന്​ അവാർഡ്​ ​േജതാക്കൾ മറുപടി പ്രസംഗം നടത്തും. സമാജം പ്രസിഡൻറ്​ പി.വി. രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി എം.പി. രഘു തുടങ്ങിയവർ സംബന്​ധിക്കും. ഗാനമേളയും നടക്കും. നാളെ സൂര്യഫെസ്റ്റ് അരങ്ങേറും. മുൻകേന്ദ്രമന്ത്രി അൽഫോൺസ്​ കണ്ണന്താനം മുഖ്യാതിഥിയാകും. കേരളത്തിലെ നർത്തകരെയും ഗായകരെയും മറ്റുകലാകാരന്മാരെയും ഉൾക്കൊള്ളിച്ച്​ സൂര്യകൃഷ്ണമൂർത്തി അണിയിച്ചൊരുക്കുന്ന കലാവിരുന്നും നടക്കും. ഷംനാകാസിം, നജീംഅർഷാദ്, സിയാ ഉൽ ഹഖ് ,സജ്‌ന, സിജുകുമാർ, മാളവിക, ദുർഗ്ഗാവിശ്വനാഥ്‌, ആറ്റുകാൽ ബാലസുബ്രഹ്മണ്യം തുടങ്ങി നിരവധി കലാകാരൻമാർ പ​െങ്കടുക്കും. അന്ന്​ ബഹ്‌റൈനി ബിസിനസ്​മാൻ ഖാലിദ്​ജുമയെ ചടങ്ങിൽ ആദരിക്കും.
21ന്​ കേരള മുൻ മന്ത്രി കെ.സി. ജോസഫ് മുഖ്യാതിഥി ആകും. തുടർന്ന്​ തിരുവാതിര മത്സരം അവതരിപ്പിക്കും. 22 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാകാരന്മാരും കേരളീയസമാജം കലാകാരന്മാരും അണിയിച്ചൊരുക്കുന്ന വിവിധ കലാപരികള്‍ വേദിയില്‍ അരങ്ങേറും. നൃത്തം, കഥാപ്രസംഗം, ഒപ്പന, വെസ്റ്റേൺ ഡാൻസ്, നാടൻ പാട്ടുകൾ, കവിതകളുടെ ദൃശ്യാവിഷ്‌കാരം തുടങ്ങിയവ നടക്കും.
ഷീനാചന്ദ്രദാസ്, ഔറ ആർട്​സ്​ സ​െൻറർ, സഹൃദയ പയ്യന്നൂർ നാടൻ പാട്ടുസംഘം, പ്രേമൻ ചാലക്കുടി, മനോഹരൻ പാവറട്ടി, ഭാരതശ്രീ രാധാകൃഷ്ണൻ, ഗായത്രി, ഷീജനടരാജ്, കൊച്ചുഗുരുവായൂർ, ശുഭ അജിത്ത്, ബേബികുട്ടൻ എന്നിവരാണ് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നത്. 26 ന്​ ബോളിവുഡിൽ നിന്നുമുള്ള നീരവ്ബാവ്‌ലേചയും സംഘവും അവതരിപ്പിക്കുന്ന ഡാൻസ്​ നടക്കും. സമാപനദിവസമായ 27 ന്​ കേരള പ്രതിപക്ഷനേതാവ്​ രമേശ്‌ ചെന്നിത്തല മുഖ്യാതിഥിയാകും. ഒക്ടോബർ നാലിന്​ സദ്യയോടെ ഒാണാഘോഷം കൊടിയിറങ്ങും.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.