ഇന്ത്യൻ സ്​കൂളിലെ മോഷണം: രണ്ട​ു ജീവനക്കാർക്ക്​ സസ്​പെൻഷൻ

മനാമ: ഇന്ത്യൻ സ്​കൂളിലെ മോഷണവുമായി ബന്​ധപ്പെട്ട്​ രണ്ടു ജീവനക്കാരെ സ്​കൂൾ അധികൃതർ സസ്​പ​െൻറ്​ ചെയ്​തു. കഴ ിഞ്ഞ ആശുറാ അവധിദിവസമാണ്​ സ്​കൂളിൽനിന്ന് ചില സാധനങ്ങൾ ​ ഒരു ട്രക്കിൽകയറ്റി കൊണ്ടുപോയ സംഭവമുണ്ടായത്​. ഇതിനെക്കുറിച്ചുള്ള സൂചന ലഭിച്ചതിനെ തുടർന്ന്​ സി.സി. ടി.വി പരിശോധിച്ചപ്പോൾ ഒരു ജീവനക്കാരൻ സംഭവത്തിൽ ഉൾപ്പെട്ട ദൃശ്യങ്ങൾ വ്യക്തമായി. ഇയാളെ ചോദ്യം ചെയ്​തപ്പോഴാണ്​ മറ്റൊരു ജീവനക്കാരനും സംഭവത്തിൽ പങ്കുണ്ട്​ എന്ന്​​ വ്യക്തമായതെന്ന്​ സ്​കൂൾ അധികൃതർ പറഞ്ഞു. സംഭവത്തിൽ നിയമ നടപടികൾ പുരോഗമിക്കുന്നുവെന്ന്​ സ്​കൂൾ ചെയർമാൻ പ്രിൻസ്​ നടരാജൻ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

അതേസമയം ഇൗ സംഭവങ്ങൾക്ക്​ പിന്നിലെ സത്യാവസ്ഥ മുഴുവൻ രക്ഷിതാക്കളെയും ബോധ്യപ്പെടുത്തേണ്ട ആവശ്യകതകയെ കുറിച്ച് ആശയവിനിമയം നടത്താൻ യു. പി. പി പാനലി​​െൻറ പത്തോളം നേതാക്കൾ സ്കൂളിലെത്തി ചെയർമാനെ കണ്ടു സംസാരിച്ചതായി യു. പി. പി നേതാക്കൾ പ്രസ്​താവനയിൽ പറഞ്ഞു. മോഷണ സംഭവത്തിന്​ പിന്നിൽ ദുരൂഹത ഉള്ളതായും യു. പി. പി പാനൽ ചൂണ്ടിക്കാട്ടി. ഇന്ത്യൻ സ്കൂളിലെ മോഷണവുമായി ബന്​ധപ്പെട്ട്​ സത്യം പുറത്തുകൊണ്ടുവരണമെന്ന് ഇന്ത്യൻ സ്‌കൂൾ പേരൻറ്​സ്​ പാനലും ആവശ്യപ്പെട്ടു. കഴിഞ്ഞ കുറേക്കാലമായി ആരോപിക്കപ്പെടുന്ന അഴിമതി കഥകൾക്ക് കൂടുതൽ സ്ഥിരീകരണമാണ് ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്നും പാനൽ പ്രസ്​താവനയിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.