???? ??????? ???????????? ???? ???????????????????????

പബ്ലിക്​ പാർക്കിൽ അന്തിയുറങ്ങിയ ജലീൽ നാടണയാനൊരുങ്ങുന്നു

മനാമ: ജോലി നഷ്​ടപ്പെട്ടതിനെ തുടർന്ന്​ കഴിഞ്ഞ അഞ്ചുമാസമായി പബ്ലിക്​ പാർക്കിൽ അന്തിയുറങ്ങിയ കാസർകോട് നീലേശ ്വരം തൈക്കടപ്പുറം സ്വദേശിയായ ജലീലി (43)​ന്​ കാരുണ്യഹസ്​തം. ഇന്നലെ ജലീലി​​െൻറ കഥ പുറംലോകത്ത്​ എത്തിച്ച സാമൂഹിക പ്രവർത്തകൻ ഷിജു തിരുവനന്തപുരത്തിനൊപ്പം ജലീൽ ഇന്ത്യൻ എംബസിയിലെത്തി ത​​െൻറ അവസ്ഥ അറിയിച്ചു. ഇതിനെ തുടർന്ന്​ അദ്ദേഹത്തിന്​ നാട്ടിലേക്ക്​ പോകാൻ ടിക്കറ്റ്​ എടുത്തുനൽകുമെന്ന്​ എംബസി ഉദ്യോഗസ്ഥർ അറിയിച്ചതായി ഷിജു പറഞ്ഞു.

മറ്റ്​ ചില സഹായ വാഗ്​ദാനങ്ങളും ചിലർ നൽകിയിട്ടുണ്ട്​. ഉടൻതന്നെ ജലീലിന്​ നാട്ടിലേക്ക്​ പോകാൻ കഴിയുമെന്നാണ്​ കരുതുന്നത്​. ജോലി നഷ്​ടപ്പെട്ടതിനാലാണ്​ കഴിക്കാൻ ഭക്ഷണമോ, മാറിയുടുക്കാൻ വസ്​ത്രമോ ഇല്ലാ​െത കഴിഞ്ഞ അഞ്ച്​ മാസമായി ജലീലിന്​ പബ്ലിക്​ പാർക്കിൽ കഴിയേണ്ടി വന്നത്​. കഴിഞ്ഞ ദിവസം യാദൃശ്​ചിമായി ശ്രദ്ധയിൽപ്പെട്ട​േതാടെ, ഷിജു ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി താൽക്കാലിക താമസസ്ഥലം ഏർപ്പെടുത്തുകയായിരുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.