കമ്പനിയുടമയുടെ മരണം മറയാക്കി 3,000 ദിനാര്‍ വെട്ടിച്ച പ്രതികള്‍ പിടിയില്‍

മനാമ: കമ്പനിയുടമയുടെ മരണം മറയാക്കി 3,500 ദിനാര്‍ വെട്ടിപ്പ് നടത്തിയ പ്രതികള്‍ പിടിയില്‍. ഉടമയുടെ മരണ ശേഷം കമ്പനി യുടെ മേല്‍നോട്ടം മകന്‍ ഏറ്റെടുക്കുകയും ഏഷ്യക്കാരനായ മാനേജറുടെ സഹായത്തോടെ 3500 ദിനാറി​​​െൻറ ചെക്ക് ഇന്‍വോയിസ് ഇല്ലാതെ ഒരു കോണ്‍ട്രാക്ടിങ് കമ്പനിക്ക് നല്‍കുകയും ചെയ്തു.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്ന ഉടമയുടെ മകനെ ഈ കേസില്‍ എട്ടാം ക്രിമിനല്‍ കോടതി വെറുതെ വിടുകയും ഏഷ്യക്കാരനായ മാനേജറെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തു. പ്രസ്തുത കേസില്‍ മാനേജര്‍ക്ക് ഒരു മാസം തടവും 100 ദിനാര്‍ പിഴയും വിധിച്ചു. കോണ്‍ട്രാക്റ്റിങ് കമ്പനി തങ്ങള്‍ക്ക് ലഭിച്ച ചെക്ക് തിരിച്ചേല്‍പിക്കുകയും ചെയ്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.