രണ്ടുതരം ഗുളികകള്‍ പിന്‍വലിക്കാന്‍ തീരുമാനം

മനാമ: കാന്‍സര്‍ പരത്തുന്ന രാസപദാര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ രണ്ട് ഗുളികകള്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കാന്‍ നാഷനല്‍ ഹെല്‍ത് റെഗുലേറ്ററി അതോറിറ്റി തീരുമാനിച്ചു. Zantac, Apo-Ranitidine എന്നീ ഗുളികകളാണ് മുഴുവന്‍ ഫാര്‍മസികളില്‍ നിന്നും പിന്‍വലിക്കാന്‍ ഉത്തരവിട്ടിട്ടുള്ളത്. Ranitidine വസ്തു അടങ്ങിയിട്ടുള്ള എല്ലാ ഒൗഷധങ്ങളും മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്ത് ഇറക്കുമതി ചെയ്യില്ലെന്നും അറിയിപ്പുണ്ട്.

ഈ ഇനത്തില്‍ പെട്ട മറ്റ് ഗുളികകളും സൗദി ഫാര്‍മസ്യൂട്ടിക്കല്‍ അതോറിറ്റിയുമായി സഹകരിച്ച് പരിശോധിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.