???? ???????????????????? ????????????????? ???????? ???????? ????????? ?????????????? ?????????? ??????? ???? ?????? ????? ???????? ????? ???????? ???? ???? ????????????????

യമനെ സഹായിക്കേണ്ടത് മാനുഷിക ബാധ്യത -വിദേശകാര്യ മന്ത്രി

മനാമ: യമനെ സഹായിക്കേണ്ടത് മാനുഷിക ബാധ്യതയാണെന്ന് വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്​മദ്​ ബിന്‍ മുഹമ്മ ദ് ആല്‍ ഖലീഫ വ്യക്തമാക്കി. യമനെ പിന്തുണക്കുന്നതിനായി കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ ചേര്‍ന്ന പ്രത്യേക മന്ത്ര ിതല സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യമന്‍ ജനതക്കാവശ്യമായ സഹായങ്ങളത്തെിക്കുന്നതിന് ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. സൗദി, യു.എ.ഇ, അമേരിക്ക എന്നീ രാജ്യങ്ങളുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു യോഗം വിളിച്ചു ചേര്‍ത്തത്.

യമനിലെ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നം അടിയന്തിരമായി ഇടപെടുകയും സഹായം ലഭ്യമാക്കുകയും ചെയ്യേണ്ടതാണെന്ന് ​േയാഗം അംഗീകരിച്ചു.അവിടെ നടന്നു കൊണ്ടിരിക്കുന്ന സഹായ പദ്ധതികള്‍ വിപുലീകരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ നടന്നു. യു.എന്നുമായി സഹകരിച്ച് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് സൗദി അറേബ്യ കരാറില്‍ ഒപ്പുവെച്ചു. 500 ദശലക്ഷം ഡോളറാണ് ഇതിനായി സൗദി നല്‍കിയത്. യമനിലെ ജനങ്ങളുടെ പതിതാവസ്ഥ പരിഹരിക്കുന്നതിന് യു.എന്‍ മേല്‍നോട്ടത്തില്‍ സഹായ പദ്ധതികളുണ്ടാകുമെന്ന പ്രതീക്ഷയാണ് യോഗം നല്‍കിയത്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.