??.??. ??????

സി.എം. ജൂനിത്, പോളണ്ടിൽ നടന്ന സീനിയർ വേൾഡ് ബാഡ്​മിൻറൺ ചാമ്പ്യൻഷിപിൽ പങ്കെടുത്തു

മനാമ: ഇന്ത്യൻ സ്‌കൂളിലെ മുതിർന്ന കായികാധ്യാപകനായ സി.എം. ജൂനിത്, പോളണ്ടിൽ നടന്ന ഈ വർഷത്തെ സീനിയർ വേൾഡ് ബാഡ്​മ ിൻറൺ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുത്തു. ആഗസ്​റ്റ്​ നാലു മുതൽ 11 വരെ നടന്ന ചാമ്പ്യൻഷിപ്പിൽ ബഹ്റൈനെ പ്രതിനിധീകരിച്ചാണ ് ജൂനിത് പങ്കെടുത്തത്. വേൾഡ്​ ബാഡ്​മിൻറൺ ഫെഡറേഷൻ (ബി.ഡബ്ല്യു.എഫ്) സംഘടിപ്പിച്ച വേൾഡ് സീനിയർ ബാഡ്​മിൻറൺചാമ്പ്യൻഷിപി​​െൻറ ഒമ്പതാം പതിപ്പിൽ 55 രാജ്യങ്ങളിൽ നിന്നുള്ള 1436 കളിക്കാർ പങ്കെടുത്തു. 2017 ൽ കൊച്ചിയിൽ നടന്ന സീനിയർ വേൾഡ് ബാഡ്​മിൻറൺ ചാമ്പ്യൻഷിപിലും ജൂനിത് പങ്കെടുത്തിരുന്നു.

ജൂനിത് 2006 മുതൽ ഇന്ത്യൻ സ്‌കൂളിൽ കായിക അധ്യാപകനായി ജോലി ചെയ്ത്​ വരികയാണ്​. ഇദ്ദേഹം പരിശീലിപ്പിച്ച ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ വിദ്യാർത്ഥികൾ കഴിഞ്ഞ മൂന്നുവർഷമായി സി.ബി.എസ്.ഇ ദേശീയ ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്​ നേടിവരുന്നുണ്ട്​. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗംഎം‌എൻ രാജേഷ്, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ ജൂനിത്തിനെ അഭിനന്ദിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.