?????????????????? ?????? ???????? ?????? ???????????? ???????????? ????????????? ???????????????? ?????? ???????????????? ?????????? ??????????????????????

ആ​രോ​ഗ്യ​മേ​ഖ​ല മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ന​ട​പ​ടി ശ​ക്ത​മാ​ക്കും –മ​ന്ത്രി

മ​നാ​മ: ആ​രോ​ഗ്യ​മേ​ഖ​ല മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി ഫാ​ഇ​ഖ ബി​ന്‍ത് സ​ഈ​ദ് അ​സ്സാ​ലി​ഹ് വ്യ​ക്ത​മാ​ക്കി. സ​ല്‍മാ​നി​യ മെ​ഡി​ക്ക​ല്‍ കോം​പ്ല​ക്സി​ലെ വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ യൂ​നി​റ്റ് സ​ന്ദ​ര്‍ശി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. രോ​ഗി​ക​ള്‍ക്ക് ആ​ശ്വാ​സ വ​ച​ന​ങ്ങ​ള്‍ ന​ല്‍കു​ക​യും പൂ​ര്‍ണ​മാ​യ രോ​ഗ​ശ​മ​നം നേ​രു​ക​യും ചെ​യ്തു. വൃ​ക്ക മാ​റ്റി​വെ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ചെ​യ്യു​ന്ന ഡോ​ക്ട​ര്‍മാ​ര്‍ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ള്‍ നേ​ര്‍ന്ന മ​ന്ത്രി രോ​ഗി​ക​ള്‍ക്ക് പ്ര​തീ​ക്ഷ ന​ല്‍കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​ന്‍ സാ​ധി​ക്ക​ട്ടെ​യെ​ന്ന് ആ​ശം​സി​ച്ചു. സ​ല്‍മാ​നി​യ ഹോ​സ്പി​റ്റ​ല്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ജോ​ർ​ഡ​നി​ല്‍ നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക ഡോ​ക്ട​ര്‍മാ​രു​മാ​യും അ​വ​ര്‍ ആ​ശ​യ വി​നി​മ​യം ന​ട​ത്തി.

സ​ല്‍മാ​നി​യ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കു​ന്ന ന​വീ​ക​ര​ണ, വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍ക്ക് വി​വി​ധ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​താ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. മെ​ച്ച​പ്പെ​ട്ട​തും അ​നു​യോ​ജ്യ​മാ​യ​തു​മാ​യ ചി​കി​ത്സ ന​ല്‍കു​ന്ന​തി​നു​ള്ള ഡോ​ക്ട​ര്‍മാ​രു​ടെ ശ്ര​മ​ത്തെ അ​വ​ര്‍ പ്ര​ത്യേ​കം പ്ര​കീ​ര്‍ത്തി​ച്ചു. സ​ങ്കീ​ര്‍ണ​ത​ക​ളി​ലേ​ക്ക് പോ​കാ​ത്ത ത​ര​ത്തി​ല്‍ രോ​ഗി​ക​ള്‍ക്ക് സാ​ന്ത്വ​ന​മേ​കാ​നു​ള്ള ഡോ​ക്ട​ര്‍മാ​രു​ടെ ക​ഴി​വ് സു​പ്ര​ധാ​ന​മാ​ണ്. സ​ല്‍മാ​നി​യ​യി​ല്‍ വൃ​ക്ക മാ​റ്റി​വെ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത് ഒ​ട്ടേ​റെ രോ​ഗി​ക​ള്‍ക്ക് പ്ര​തീ​ക്ഷ ന​ല്‍കു​ന്ന​താ​ണെ​ന്ന് ചീ​ഫ് ഫി​സി​ഷ്യ​ന്‍ ഡോ. ​ന​ബീ​ല്‍ അ​ല്‍ അ​ഷീ​രി പ​റ​ഞ്ഞു. ജോ​ർ​ഡ​നി​ല്‍ നി​ന്നു​ള്ള ഡോ​ക്ട​ര്‍മാ​രു​ടെ സേ​വ​നം ശ​സ്ത്ര​ക്രി​യ വി​ജ​യി​ക്കു​ന്ന​തി​ന് മു​ഖ്യ​മാ​ണെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു. മ​ന്ത്രി​യോ​ടൊ​പ്പം ആ​ശു​പ​ത്രി കാ​ര്യ അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​മീ​ൻ അ​ൽ ഇ​വ​ദി​യും അ​നു​ഗ​മി​ച്ചി​രു​ന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.