മനാമ: ലോക വാര്ധക്യദിനത്തോടനുബന്ധിച്ച് തൊഴില്‍-സാമൂഹികക്ഷേമ മന്ത്രാലയം പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാെൻറ രക്ഷാധികാരത്തില്‍ നടന്ന ചടങ്ങ് നാഷനല്‍ കമ്മിറ്റി ഫോര്‍ എല്ഡര്ലിയാണ് സംഘടിപ്പിച്ചത്. അല്‍ ഹിക്മ അസോസിയേഷന് ഫോര്‍ റിട്ടയേര്ഡ്സ് ഹാളില്‍ നടന്ന പരിപാടിയില്‍ ദേശീയ ആരോഗ്യകാര്യ സുപ്രീം കൗണ്‍സില്‍ ചെയര്മാന് ലഫ്. ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ, ഉത്തര മേഖല ഗവര്‍ണര്‍ അലി ബിന്‍ ശൈഖ് അബ്ദുല്‍ ഹുസൈന് അല്‍ അസ്ഫൂര്, പാര്‍ലമെൻറ് അംഗങ്ങള്‍, പകല്‍വീട് ക്ലബ് അംഗങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ചടങ്ങില്‍ അല്‍ ഹിക്മ അസോസിയേഷന് ഫോര്‍ റിട്ടയേര്ഡ്സില് ശൈഖ് അബ്ദുല്ല ബിന്‍ ഖാലിദ് ആല് ഖലീഫയുടെ പേരിലുള്ള സെൻറര്‍ ഉദ്ഘാടനവും നടന്നു. അസോസിയേഷന് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ലഭിക്കാന്‍ ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്ക്കായി വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന പൗരന്മാര്ക്ക് സേവനം ചെയ്തുകൊണ്ടിരിക്കുന്നവരെ ചടങ്ങില്‍ ആദരിച്ചു. കഴിഞ്ഞ കാലങ്ങളില്‍ രാജ്യത്തിനായി ചെയ്ത മുതിര്‍ന്നവരുടെ സേവനങ്ങള്‍ അനുസ്മരിക്കാനും അവശതയാര്‍ന്ന കാലഘട്ടത്തില്‍ അവര്‍ക്കാവശ്യമായ സഹായങ്ങളൊരുക്കാനും സമൂഹം തയാറാകേണ്ടതുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.