മനാമ: ഗാന്ധിജിയുടെ ജീവിതം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്താൽ മാനവിക മൂല്യങ്ങൾ സ്വായത്തമാക്കാനും സാമൂഹിക നന്മകളുടെ ഭാഗമാകാനും കഴിയുമെന്ന് യു.പി.പി ഗാന്ധിജയന്തി സമ്മേളനം അഭിപ്രായപ്പെട്ടു. കെ.സി.എ ഹാളിൽ നടത്തിയ അനുസ്മരണത്തിൽ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിലെ നിരവധി പേർ പങ്കെടുത്തു. യു.പി.പി മീഡിയ കൺവീനർ എഫ്.എം. ഫൈസൽ അവതാരകനായിരുന്നു. ശ്രീധർ തേറമ്പിൽ, സഈദ് റമദാൻ നദ്വി, ഇ.എ. സലീം, പോൾ സെബാസ്റ്റ്യൻ, വർഗീസ് കാരക്കൽ, ഹരീഷ് നായർ, ചന്ദ്രൻ തിക്കോടി, യു.കെ. അനിൽ, യൂസഫലി, അനസ്, പവിത്രൻ പൂക്കുറ്റിയിൽ, ഡോ. സുരേഷ് സുബ്രഹ്മണ്യം നായകം, റഫി, തരകൻ, അനിൽ തിരുവല്ല, വിനോദ് ഡാനിയേൽ, വിനു ക്രിസ്റ്റി കൊല്ലം, ഗൾഫ് മാധ്യമം ബ്യൂറോ ഇൻ ചാർജ് ഷമീർ മുഹമ്മദ് എന്നിവർ സംസാരിച്ചു.
മുഹറഖ് മലയാളി സമാജത്തിലെ കുട്ടികൾ ബഹ്റൈൻ ദേശഭക്തിഗാനവും ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു. ചടങ്ങിനു മുമ്പായി ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും നടന്നു. പ്രവാസം അവസാനിപ്പിക്കുന്ന ചന്ദ്രൻ തിക്കോടിയെ വേദിയിൽ യു.പി.പി ചെയർമാൻ അബ്രഹാം ജോൺ ഉപഹാരം നൽകി ആദരിച്ചു. എബി തോമസ് സ്വാഗതവും ജ്യോതിഷ് പണിക്കർ നന്ദിയും പറഞ്ഞു. അൻവർ ശൂരനാട്, ജോർജ് മാത്യു, അജി ജോർജ്, തോമസ് ഫിലിപ്പ്, മുഹമ്മദലി, ഫിറോസ്ഖാൻ, ഷാജി പൊഴിയൂർ, അനിൽ, ജേക്കബ് തെക്കുംതോട്, ജഗന്നാഥൻ, റഷീദ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.