മനാമ: ഗ്ലോബൽ തിക്കോടിയൻസ് ഫോറം ബഹ്റൈൻ ചാപ്റ്റർ സാമൂഹിക സേവനരംഗത്ത് നിസ്വാർഥ സേവനം അനുഷ്ഠിക്കുന്നവർക്ക് നൽകിവരുന്ന ജി.എസ്.എഫ് സേവ പുരസ്കാരത്തിന് സാബു ചിറമ്മൽ അർഹനായി.
രോഗികളായ പ്രവാസികൾക്കുവേണ്ടി നടത്തുന്ന സേവനം പരിഗണിച്ചാണ് പുരസ്കാരം. വെള്ളിയാഴ്ച വൈകീട്ട് ആറിന് അദ്ലിയ കാൾട്ടൺ ഹോട്ടലിൽ സംഘടിപ്പിക്കുന്ന ഓണം-ഈദ് സ്നേഹ സംഗമത്തിൽ പുരസ്കാരം ഡോ. പി.വി ചെറിയാൻ സാബുവിന് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.