??????????? ??????? ??????? ?????????????????? ?????? ??????? ???????????????????

ബ​ഹ്റൈ​ന്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് മി​ക​ച്ച വി​ജ​യം

മ​നാ​മ: ഒ​മാ​നി​ല്‍ ന​ട​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ ബ​ഹ്റൈ​നി​ല്‍ നി​ന്നു​ള്ള ഒ​മ്പ​ത് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് മെ​ഡ​ല്‍. സ്പോ​ര്‍ട്സ്, ഭൗ​തി​ക ശാ​സ്ത്രം, അ​റ​ബി ഭാ​ഷ എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ലാ​ണ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് മെ​ഡ​ല്‍ ല​ഭി​ച്ച​ത്. ജി.​സി.​സി എ​ജു​ക്കേ​ഷ​ന്‍ ഓ​ഫി​സ് സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ങ്ങ​ളി​ല്‍ ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ള്‍, യ​മ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നാ​യി 88 വി​ദ്യാ​ര്‍ഥി​ക​ളാ​ണ് മാ​റ്റു​ര​ച്ച​ത്.

സ്പോ​ര്‍ട്സി​ല്‍ മൂ​ന്ന് വെ​ങ്ക​ല മെ​ഡ​ലും ഭൗ​തി​ക ശാ​സ്ത്ര​ത്തി​ല്‍ ഒ​രു വെ​ള്ളി, ര​ണ്ട് വെ​ങ്ക​ലം മെ​ഡ​ലു​ക​ളാ​ണ് ല​ഭി​ച്ച​ത്. അ​റ​ബി ഭാ​ഷ മ​ത്സ​ര​ത്തി​ല്‍ ര​ണ്ട് വെ​ള്ളി മെ​ഡ​ലു​ക​ളും ഒ​രു വെ​ങ്ക​ല മെ​ഡ​ലു​മാ​ണ് ല​ഭി​ച്ച​ത്. വി​വി​ധ സ്കൂ​ളു​ക​ളി​ല്‍നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍ഥി​ക​ളാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ മാ​റ്റു​ര​ച്ച​ത്. മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത് മെ​ഡ​ലു​ക​ള്‍ നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.