മനാമ: അഞ്ചാമത് മിഡിലീസ്റ്റ് പ്രോസസ് എൻജിനീയറിങ് സമ്മേളനത്തിെൻറയും പ്രദ ർശനത്തിെൻറയും ഭാഗമായി സംഘടിപ്പിച്ച ക്രിയേറ്റിവിറ്റി കോർണർ എണ്ണകാര്യ മന്ത്രി ശൈഖ ് മുഹമ്മദ് ബിൻ ഖലീഫ ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. വളർന്നുവരുന്ന വ്യവസായിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിെൻറ ഭാഗമായാണിത്. മേഖലയിലെ ഏറ്റവും പുതിയ പ്രോജക്ടുകളും പുതിയ സാങ്കേതികവിദ്യകളും വിവിധ സ്ഥാപനങ്ങൾ ക്രിയേറ്റിവിറ്റി കോർണറിൽ പ്രദർശിപ്പിക്കുന്നുണ്ട്.
ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള കമ്പനികളുടെ ക്രിയേറ്റിവ് സംരംഭങ്ങൾ വിവരിച്ച സ്റ്റാളുകൾ മന്ത്രി സന്ദർശിച്ചു. വളർന്നുവരുന്ന വ്യവസായങ്ങളെ പിന്തുണക്കുന്നത് ബഹ്റൈനിൽ നിക്ഷേപം വർധിപ്പിക്കുന്നതിന് സഹായിക്കുമെന്നും പൊതുവെ എണ്ണ മേഖലയുടെ വികാസത്തിന് അത് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.