മനാമ: വിവേകപൂർണമായ ജി.സി.സി നേതൃത്വം മേഖലയുടെ പുരോഗതിക്കും സുസ്ഥിരതക്കും പ്രധാ ന കാരണക്കാരാണെന്ന് ആഭ്യന്തരമന്ത്രി ലഫ്. ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു. ഒമാനിൽ നടന്ന 36ാം ജി.സി.സിതല ആഭ്യന്തരമന്ത്രിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമൂലം ലോകരാജ്യങ്ങൾക്കിടയിൽ ഗൾഫ് രാജ്യങ്ങൾക്ക് അഭിമാനത്തോടെ നിലയുറപ്പിക്കാൻ കഴിഞ്ഞു.
മേഖലയുടെ സുരക്ഷയെക്കുറിച്ച് െപാതുവിൽ വിലയിരുത്താൻ തയാറാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ സമന്വയവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി മേഖലയിൽ നേതൃത്വം നൽകുന്ന നേതാക്കളെ ആഭ്യന്തരമന്ത്രിമാർ പിന്തുണ അറിയിച്ചു. തീവ്രവാദം നേരിടാൻ സൗദി അറേബ്യ സ്വീകരിച്ച നടപടികൾ അഭിനന്ദനാർഹമാണ്. മേഖലയുടെ സുരക്ഷക്കായി സൗദി അറേബ്യക്ക് മന്ത്രിമാർ െഎക്യദാർഢ്യവും പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.