മനാമ: ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് മുന്‍ പ്രസിഡൻറ് നികളസ് സാര്‍കോസിയെ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ സ്വീകരിച്ചു. ഗുദൈബിയ പാലസിൽ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ചരിത്രപരമായ ബന്ധങ്ങളും സൗഹൃദവും ചർച്ചയായി. ബഹ്റൈനുമായി ബന്ധം ശക്തിപ്പെടുത്തുന്നതിന് മുന്‍ പ്രസിഡൻറ് നടത്തിയ ശ്രമങ്ങളെ ഹമദ് രാജാവ് അനുസ്മരിച്ചു.
അന്താരാഷ്ട്ര തലത്തില്‍ സമാധാനവും ശാന്തിയും അനിവാര്യമാണെന്ന് സാര്‍കോസി പറഞ്ഞു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്നങ്ങളും അവയില്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടുകളും ചർച്ചയില്‍ ഉയര്‍ന്നു. തനിക്ക് നല്കിയ ഊഷ്മള സ്വീകരണത്തിന് സാര്‍കോസി ഹമദ് രാജാവിന് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.