ര​ഹ​സ്യ തീ​വ്ര​വാ​ദ ഗ്രൂ​പ്പി​ല്‍ ചേ​ര്‍ന്ന് പ്ര​വ​ര്‍ത്ത​നം: ഏ​ഴ​ു​പേ​ര്‍ക്കെ​തി​രെ വി​ധി

മ​നാ​മ: ര​ഹ​സ്യ തീ​വ്ര​വാ​ദ ഗ്രൂ​പ്പാ​യ ‘സ​റാ​യ അ​ല്‍ അ​ഷ്ത​ര്‍’ സം​ഘ​ട​ന​യി​ല്‍ ചേ​ര്‍ന്ന് പ്ര​വ​ര്‍ത്തി​ച്ച ഏ​ഴു​പേ​ര്‍ക്കെ​തി​രെ നാ​ലാം ഹൈ ​ക്രി​മി​ന​ല്‍ കോ​ട​തി പു​റ​പ്പെ​ടു​വി​ച്ചു. രാ​ജ്യ​ത്തെ നി​യ​മം ലം​ഘി​ച്ച് തീ​വ്ര​വാ​ദ സം​ഘ​ട​ന​ക്ക് രൂ​പം ന​ല്‍കു​ക​യും സ്ഫോ​ട​ന​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ന​ട​ത്തു​ക​യും തീ​വ്ര​വാ​ദ ഫ​ണ്ടി​ങ്ങി​ലേ​ര്‍പ്പെ​ടു​ക​യും ചെ​യ്ത ഏ​ഴു​പേ​ര്‍ക്കെ​തി​രെ​യാ​ണ് വി​ധി.

ഒ​ന്നു മു​ത​ല്‍ അ​ഞ്ചു വ​രെ പ്ര​തി​ക​ള്‍ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും ആ​റും ഏ​ഴും പ്ര​തി​ക​ള്‍ക്ക് ഏ​ഴ് വ​ര്‍ഷം വീ​തം ത​ട​വു​മാ​ണ് വി​ധി​ച്ചി​ട്ടു​ള്ള​ത്. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തീ​വ്ര​വാ​ദ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ന്ന​താ​യി തെ​ളി​യി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ശി​ക്ഷ വി​ധി​ച്ചി​ട്ടു​ള്ള​ത്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.