?????? ?????????? ????????????????

കഴിവ് വളര്‍ത്താന്‍ 1000 വനിതകള്‍ക്ക് പരിശീലനം നല്‍കും

മനാമ: കഴിവുകള്‍ വളര്‍ത്താന്‍ 1000 വനിതകള്‍ക്ക് പരിശീലനം നല്‍കുമെന്ന് ബഹ്റൈന്‍ വനിതാ സുപ്രീം കൗണ്‍സില്‍ അറിയിച ്ചു. ബഹ്റൈന്‍ വനിതാ ദിനത്തോടനുബന്ധിച്ചാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കഴിവുറ്റ വനിതകളെ വാര്‍ത്തെടുക്കുന്ന തിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. സൈന്‍ ടെലികോം കമ്പനി, ക്ലവര്‍ ​േപ്ല കമ്പനി എന്നിവയുമായി സഹകരിച്ചാണ് യൂത്ത് ടെക്നോളജി ക്യാമ്പ് സംഘടിപ്പിക്കുന്നത്. എട്ടിനും 14 നുമിടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഭാവി വൈജ്ഞാനിക മേഖലകളില്‍ വിവിധ കഴിവുകള്‍ ആര്‍ജിക്കുന്നതിനുള്ള അവസരമൊരുക്കുന്നത്.

‘ടെക്നോളജി ക്യാമ്പ് ഫോര്‍ ഗേള്‍സ്’ എന്ന പേരില്‍ തയാറാക്കിയിട്ടുള്ള പ്രസ്തുത പദ്ധതിക്ക് പിന്തുണയും സഹായവും നല്‍കുന്നതില്‍ ഏറെ സന്തോഷമുള്ളതായി സൈന്‍ ബഹ്റൈന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ശൈഖ് അബ്​ദുല്ല ബിന്‍ ഖാലിദ് ആല്‍ ഖലീഫ വ്യക്തമാക്കി. സ്ത്രീ ശാക്തീകരണത്തിനും അതുവഴി അവസര സമത്വം ഉറപ്പുവരുത്തുന്നതിനും വനിതാ സുപ്രീം കൗണ്‍സില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നാംഘട്ട പരിശീലനത്തില്‍ 250 വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. നാലു മാസം നീളുന്ന പരിശീലനമാണ് ഇതിലൂടെ നല്‍കുകയെന്ന് സംഘാടകര്‍ വ്യക്തമാക്കി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.