മനാമ: പവര്‍ലിഫ്റ്റിങ് ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്വര്‍ണം കൊയ്ത വടകര, ഓർക്കാട്ടേരി സ്വദേശിനി മജിസിയ ഭാനു വടകര മഹോത്സവത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. റഷ്യയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് മജിസിയ ഭാനു കഴിഞ്ഞമാസം സ്വര്‍ണം നേടിയത്. പവര്‍ലിഫ്റ്റിങ്ങില്‍ മാത്രമല്ല രാജ്യാന്തര തലത്തില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള പഞ്ചഗുസ്തി താരം കൂടിയാണ് മജിസിയ.
ദേശീയ, സംസ്ഥാന മത്സരങ്ങളില്‍ നേട്ടങ്ങള്‍ കൊയ്ത മജ്സിയയുടെ സ്വപ്നം ഭാരോദ്വഹനത്തില്‍ ഒളിമ്പിക്സ് മെഡലാണ്. 2020ല്‍ നടക്കുന്ന ലോക, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ രാജ്യത്തിന് വേണ്ടി ഇറങ്ങാനും, അടുത്ത ഒളിമ്പിക്സില്‍ വെയ്റ്റ് ലിഫ്റ്റില്‍ മത്സരിക്കാനും ആഗ്രഹിക്കുന്ന മജിസിയ അബ്ദുല്‍ മജീദ്-റസിയ ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.