മനാമ: സ്ട്രാറ്റ്ക്ലൈഡ് യൂനിവേഴ്സിറ്റിയുടെ പ്രവർത്തനം ബഹ്റൈനിൽ ആരംഭിക്കുമെന്ന് എസ് എലവൺ എജുക്കേഷൻ അറിയിച്ചു. എട്ട് കോഴ്സുകളുള്ള മൂന്ന് കോളജുകളാണ് മനാമയുടെ മധ്യഭാഗത്ത് സെപ്റ്റംബറിൽ ആരംഭിക്കുക. വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപ സംരംഭങ്ങൾ നടത്തുന്ന എസ് എലവൺ വിദ്യാഭ്യാസ ഗ്രൂപ്പാണ് ഇതിന് പിന്നിൽ.
ഹാർബർ ഹൈറ്റ്സ് കെട്ടിടത്തിലാണ് യൂനിവേഴ്സിറ്റി പ്രവർത്തിക്കുക. ബ്രിട്ടനിലെ സ്കോട്ട്ലൻഡിൽ പ്രവർത്തിക്കുന്ന പ്രശസ്ത യൂനിവേഴ്സിറ്റിയാണ് സ്ട്രാറ്റ്ക്ലൈഡ്. ഈ യൂനിവേഴ്സിറ്റിയുടെ അംഗീകൃത ശാഖയാണ് ബഹ്റൈനിൽ ആരംഭിക്കുന്നത്. ബഹ്റൈനിലെ വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ യൂനിവേഴ്സിറ്റിയുടെ സാന്നിധ്യം പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി എസ് എലവൺ എജുക്കേഷൻ ഗ്രൂപ് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.