?????? ?????? ?????????????? ?????? ??????? ????????? ???????????? ???????? ??? ???????????????????

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സർഗസായാഹ്നം

മനാമ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രതിഷേധ സർഗസായാഹ്നം സംഘടിപ്പിച്ചു. പ്രവാസി മലയ ാളികളുടെ സർഗാത്മകത കവിതകളായും പ്രതിഷേധ വരകളായും ആസാദി മുദ്രാവാക്യങ്ങളായും ദേശക്തി ഗാനങ്ങളായും അവതരിപ്പിക്ക പ്പെട്ടപ്പോൾ അത് പ്രതിഷേധ ആവിഷ്​കാരത്തി​​െൻറ പുതിയൊരനുഭവമായി. സർഗസംഗമം സോഷ്യൽ വെൽഫെയർ അസോസിയേഷൻ ആക്​ടിങ്​ പ്രസിഡൻറ് മുഹമ്മദലി മലപ്പുറം ഉദ്ഘാടനം ചെയ്തു. എൻ.ആർ.സിയും എൻ.പി.ആറും തമ്മിൽ ബന്ധമില്ലെന്ന കേന്ദ്ര സർക്കാർ വാദം കളവാണെന്നും മതത്തി​​െൻറയും വംശത്തി​​െൻറയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിൽനിന്ന് സർക്കാർ പിന്മാറുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജെ.എൻ.യു വിദ്യാർഥിനി ഹുദ ശരീഫ് ജെ.എൻ.യുവിലും ജാമിഅ മില്ലിയ്യയിലും നടന്ന പ്രക്ഷോഭ മുഹൂർത്തങ്ങളെ അനുസ്​മരിച്ചു.

സാമൂഹിക പ്രവർത്തകരായ ഷെമിലി പി. ജോൺ, നിസാർ കൊല്ലം, പങ്കജ് നാഭൻ, ഒ.ഐ.സി.സി പ്രസിഡൻറ് ബിനു കുന്നന്താനം, പ്രേരണ പ്രസിഡൻറ്​ രാജൻ പയ്യോളി, കെ.സി.എ പ്രസിഡൻറ്​ സേവി മാത്തുണ്ണി, യൂത്ത്‌ ഇന്ത്യ പ്രതിനിധി യൂനുസ് സലിം, ആപ് പ്രതിനിധി വിനു ക്രിസ്​റ്റി, സോഷ്യൽ വെൽ​െഫയർ പ്രതിനിധി ജമീല അബ്​ദുൽ റഹ്‌മാൻ, മാധ്യമപ്രവർത്തകരായ ഷമീർ മുഹമ്മദ്, ഷാഫി, സിറാജ് പള്ളിക്കര എന്നിവർ സംസാരിച്ചു. പ്രതിഷേധ വര മാധ്യമപ്രവർത്തകൻ ഷമീർ മുഹമ്മദ് ഉദ്​ഘാടനം ചെയ്തു. ചിത്രകാരന്മാരായ വിനു രഞ്ജു, നിശിദ ഫാരിസ്, ഷെറി‌ ഷൗക്കത്ത്, ഷെഫീല യാസിർ, ഫെമീന ഷഫീർ, സനൽ കിടഞ്ഞി, ഷിബു ഗുരുവായൂർ, സൽമ‌ സജീബ്, നിഹാൽ എന്നിവർ വരകളിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. ഷിഫ ശാഹുൽ, സഫ ശാഹുൽ, ലിയ ഹഖ്, ഹൈഫ ഹഖ് എന്നിവർ ഒരുക്കിയ കൊളാഷ് പ്രദർശനവുമുണ്ടായിരുന്നു.

സോഷ്യൽ വെൽഫെയർ അസോസിയേഷന്‍ പ്രസിഡൻറ്​ ഇ.കെ. സലീം ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായനക്ക് നേതൃത്വം നൽകി. ജന്നത്ത് നൗഫൽ, മിന്നത്ത് നൗഫൽ, യൂനുസ് സലിം, സിറാജ് പള്ളിക്കര, നൗഷാദ്, മുഹമ്മദ് എറിയാട് എന്നിവർ പ്രതിഷേധ ഗാനങ്ങളും ദിയ നസീം, തമന്ന നസീം, മർവ, തഹിയ്യ ഫാറൂഖ് എന്നിവർ ദേശീയഗാനവും ആലപിച്ചു. ഫാത്തിമ ഷാന, മുസ്തഫ, ഹസൻ, നൗമൽ എന്നിവർ ആസാദി മുദ്രാവാക്യം വിളികൾക്ക് നേതൃത്വം നൽകി. ഷരീഫ് കൊടുങ്ങല്ലൂര്‍, കെ‌.കെ. മുനീർ, ഫസലുർറഹ്മാൻ എന്നിവർ പരിപാടി നിയന്ത്രിച്ചു. ബദറുദ്ദീൻ പൂവാർ സ്വാഗതവും റഷീദ സുബൈർ നന്ദിയും പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.