മനാമ: യു.എ.ഇയിലുള്ള ബഹ്റൈന്‍ പൗരന്മാരെ തിരിെച്ചത്തിക്കുന്നതിനുള്ള നടപടികള്‍ പൂ ര്ത്തിയാക്കിയതായി യു.എ.ഇയിലെ ബഹ്റൈന്‍ എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി. കോവിഡ്-19 വ്യാ പനം തടയുന്നതിെൻറ ഭാഗമായി സ്വീകരിക്കുന്ന നടപടിക്രമത്തിെൻറ ഭാഗമായാണ് യു.എ.ഇയി ല്‍ കുടുങ്ങിക്കിടന്ന ബഹ്റൈന്‍ പൗരന്മാരെ അബൂദബി, ദുബൈ എയര്‍പോര്‍ട്ട് വഴി ഗള്‍ഫ് എയര്‍ വിമാനത്തില്‍ തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിച്ചത്.
യാത്രക്കാർക്കാവശ്യമായ മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുന്നതിനും ആരോഗ്യ, സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നതിനും എംബസി ഉദ്യോഗസ്ഥര്‍ പൂര്‍ണാര്‍ഥത്തില്‍ സഹകരിച്ചതായി യു.എ.ഇയിലെ ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ വ്യക്തമാക്കി. കോവിഡ്-19 വ്യാപനം തടയുന്നതിനും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനും ബഹ്റൈന്‍ സ്വീകരിക്കുന്ന നടപടികള്‍ മാതൃകാപരമാണ്. ബഹ്റൈനികളെ തിരികെയെത്തിക്കുന്നതിന് സഹകരിച്ച ബഹ്റൈനിലെ ഒൗദ്യോഗിക സംവിധാനങ്ങള്‍ക്കും യു.എ.ഇ ഭരണകൂടത്തിനും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.
സംഘത്തില്‍ വിദ്യാര്‍ഥികളടക്കമുള്ളവരാണ് ഉണ്ടായിരുന്നത്. ജപ്പാനിലുണ്ടായിരുന്ന ആറ് ബഹ്റൈന്‍ വിദ്യാര്‍ഥികളെ പ്രത്യേക അഭ്യര്‍ഥനപ്രകാരം ആദ്യം അബൂദബി എയര്‍പോര്‍ട്ടിലേക്കും അവിടെനിന്നും കഴിഞ്ഞ ദിവസം മടങ്ങിയ സംഘത്തോടൊപ്പം ബഹ്റൈനിലേക്കും എത്തിക്കുകയായിരുന്നു. യു.എ.ഇയിലുള്ള ബഹ്റൈനികളില്‍ തിരിച്ചുവരാന്‍ താല്പര്യമുള്ള 400 പേര്‍ക്കാണ് കഴിഞ്ഞ ദിവസം യാത്രാസൗകര്യം ഒരുക്കിയത്. കൂടാതെ, ബഹ്റൈനിലെ വിസ കാലാവധി കഴിഞ്ഞ യു.എ.ഇയില്‍ കുടുങ്ങിപ്പോയ ഏതാനും വിദേശ പൗരന്മാരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.