Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു.എ.ഇയിലുള്ള ബഹ്റൈന്‍...

യു.എ.ഇയിലുള്ള ബഹ്റൈന്‍ പൗരന്മാരെ തിരിച്ചെത്തിക്കാൻ നടപടി സ്വീകരിച്ചു

text_fields
bookmark_border
യു.എ.ഇയിലുള്ള ബഹ്റൈന്‍ പൗരന്മാരെ തിരിച്ചെത്തിക്കാൻ നടപടി സ്വീകരിച്ചു
cancel
camera_alt??.???.??????????????????? ???????????????? ?????????????????????????

മ​നാ​മ: യു.​എ.​ഇ​യി​ലു​ള്ള ബ​ഹ്റൈ​ന്‍ പൗ​ര​ന്മാ​രെ തി​രി​െ​ച്ച​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ ര്‍ത്തി​യാ​ക്കി​യ​താ​യി യു.​എ.​ഇ​യി​ലെ ബ​ഹ്റൈ​ന്‍ എം​ബ​സി വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ്-19 വ്യാ​ പ​നം ത​ട​യു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക്ര​മ​ത്ത​ി​​െൻറ ഭാ​ഗ​മാ​യാ​ണ് യു.​എ.​ഇ​യി ​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന ബ​ഹ്റൈ​ന്‍ പൗ​ര​ന്മാ​രെ അ​ബൂ​ദ​ബി, ദു​ബൈ എ​യ​ര്‍പോ​ര്‍ട്ട് വ​ഴി ഗ​ള്‍ഫ് എ​യ​ര്‍ വി​മാ​ന​ത്തി​ല്‍ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

യാ​ത്ര​ക്കാ​ർ​ക്കാ​വ​ശ്യ​മാ​യ മു​ഴു​വ​ന്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ര്‍ത്തി​യാ​ക്കു​ന്ന​തി​നും ആ​രോ​ഗ്യ, സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കു​ന്ന​തി​നും എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പൂ​ര്‍ണാ​ര്‍ഥ​ത്തി​ല്‍ സ​ഹ​ക​രി​ച്ച​താ​യി യു.​എ.​ഇ​യി​ലെ ബ​ഹ്റൈ​ന്‍ അം​ബാ​സ​ഡ​ര്‍ ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ നേ​രി​ടു​ന്ന​തി​നും ബ​ഹ്റൈ​ന്‍ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ മാ​തൃ​കാ​പ​ര​മാ​ണ്. ബ​ഹ്റൈ​നി​ക​ളെ തി​രി​കെ​യെ​ത്തി​ക്കു​ന്ന​തി​ന് സ​ഹ​ക​രി​ച്ച ബ​ഹ്റൈ​നി​ലെ ഒൗ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ള്‍ക്കും യു.​എ.​ഇ ഭ​ര​ണ​കൂ​ട​ത്തി​നും അ​ദ്ദേ​ഹം പ്ര​ത്യേ​കം ന​ന്ദി പ​റ​ഞ്ഞു.

സം​ഘ​ത്തി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള​ട​ക്ക​മു​ള്ള​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ജ​പ്പാ​നി​ലു​ണ്ടാ​യി​രു​ന്ന ആ​റ് ബ​ഹ്റൈ​ന്‍ വി​ദ്യാ​ര്‍ഥി​ക​ളെ പ്ര​ത്യേ​ക അ​ഭ്യ​ര്‍ഥ​ന​പ്ര​കാ​രം ആ​ദ്യം അ​ബൂ​ദ​ബി എ​യ​ര്‍പോ​ര്‍ട്ടി​ലേ​ക്കും അ​വി​ടെ​നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം മ​ട​ങ്ങി​യ സം​ഘ​ത്തോ​ടൊ​പ്പം ബ​ഹ്റൈ​നി​ലേ​ക്കും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. യു.​എ.​ഇ​യി​ലു​ള്ള ബ​ഹ്റൈ​നി​ക​ളി​ല്‍ തി​രി​ച്ചു​വ​രാ​ന്‍ താ​ല്‍പ​ര്യ​മു​ള്ള 400 പേ​ര്‍ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. കൂ​ടാ​തെ, ബ​ഹ്റൈ​നി​ലെ വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ യു.​എ.​ഇ​യി​ല്‍ കു​ടു​ങ്ങി​പ്പോ​യ ഏ​താ​നും വി​ദേ​ശ പൗ​ര​ന്മാ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story