കോവിഡ്​: ബഹ്ഒ​റൈനിൽ രാൾകൂടി മരിച്ചു

മനാമ: ബഹ്​റൈനിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിഞ്ഞ ഒരാൾകൂടി മരിച്ചു. 80 വയസ്സുള്ള ബഹ്​റൈൻ സ്വദേശിയാണ്​ മരിച്ചത്​. ഇതോടെ രാജ്യത്ത്​ മരിച്ചവരുടെ എണ്ണം ഒമ്പതായി.അതിനിടെ,  295 പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു.

ഇവരിൽ 181 പേർ വിദേശ തൊഴിലാളികളാണ്​. 113 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. പുതുതായി 40 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 3330 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. ഇവരിൽ അഞ്ച്​ പേരുടെ നില ഗുരുതരമാണ്​. 2192 പേരാണ്​ ഇതുവരെ രോഗമുക്​തി നേടിയത്​. 

Tags:    
News Summary - bahrain, bahrain news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.