മനാമ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിെൻറ രണ്ടാം ഘട്ടത്തിൽ ബഹ്റൈനിൽനിന്നുള്ള ആദ്യ വിമാനത്തിൽ ഹൈദരാബാദിലേക്ക് പുറപ്പെട്ടത് ഒരു കൈക്കുഞ്ഞുൾപ്പെടെ 175 യാത്രക്കാർ. മുംബൈയിൽനിന്ന് എത്തിയ വിമാനമാണ് യാത്രക്കാരുമായി തിരികെ ഹൈദരാബാദിലേക്ക് പോയത്.
ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽനിന്ന് മുൻഗണനാ ക്രമത്തിലാണ് യാത്രക്കാരെ തിരഞ്ഞെടുത്തത്. രണ്ടാം ഘട്ടത്തിലെ അടുത്ത വിമാനം 22ന് തിരുവനന്തപുരത്തേക്കാണ്. ഇൗ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്കുള്ള ടിക്കറ്റ് വിതരണം തിങ്കളാഴ്ച തുടങ്ങി. പട്ടികയിൽ ഇടം പിടിച്ചവരെ എംബസിയിൽനിന്ന് വിളിച്ചറിയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.