കോവിഡ്​: ബഹ്​റൈനിൽ മൂന്നുപേർകൂടി മരിച്ചു

മനാമ: ബഹ്​റൈനിൽ കോവിഡ്​ ബാധിച്ച്​ മൂന്നുപേർ കൂടി മരിച്ചു. രണ്ട്​ സ്വദേശികളും ഒരു പ്രവാസിയുമാണ്​ മരിച്ചത്​. ഇതോടെ, രാജ്യത്ത്​ മരിച്ചവരുടെ എണ്ണം 124 ആയി. പുതുതായി 524 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 271 പേർ പ്രവാസികളാണ്​. 

251 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. 489 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത്​ രോഗമുക്തി നേടിയവരുടെ എണ്ണം 30809 ആയി ഉയർന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.