??????? ????

മനാമ: സി.ബി.എസ്​.ഇ പ്ലസ്​ടു പരീക്ഷയിൽ കൊമേഴ്​സ്​ സ്​ട്രീമിൽ ബഹ്​റൈനിൽ കൺട്രി ടോപ്പറായതി​​െൻറ സന്തോഷത്തിലാണ്​ ഫാത്തിമ ജാഫർ. ഇബ്​ൻ അൽ ഹൈതം ഇസ്​ലാമിക്​ സ്​കൂൾ വിദ്യാർഥിയായ ഫാത്തിമ 500ൽ 490 മാർക്ക്​ നേടിയാണ്​ മികച്ച വിജയം കൈവരിച്ചത്​. എച്ച്​.കെ.ജി മുതൽ തന്നെ പഠനത്തിൽ മികവ്​ പുലർത്തിയ ഇൗ മിടുക്കി ഇംഗ്ലീഷിന്​ 97 ശതമാനവും ഇക്കണോമിക്​സിന്​ 100 ശതമാനവും ബിസിനസ്​ സ്​റ്റഡീസിന്​ 99 ശതമാനവും അക്കൗണ്ടൻസിക്ക്​ 95 ശതമാനവും ഇൻഫോർമാറ്റിക്​സ്​ പ്രാക്​റ്റീസസിന്​ 99 ശതമാനവും മാർക്ക്​ നേടി. കോഴിക്കോട്​ പ​യ്യോളി മബ്​റൂഖിൽ ജാഫറി​​െൻറയും സീനു ജാഫറി​​​െൻറയും മകളായ ഫാത്തിമ പത്താം ക്ലാസിൽ സ്​കൂൾ ടോപ്പറായിരുന്നു. 

​സാഹിത്യത്തിൽ ബിരുദമെടുത്ത്​ ഭാവിയിൽ െഎ.എ.എസുകാരിയാവുകയാണ്​ ഫാത്തിമയുടെ ലക്ഷ്യം. കവിതാരചനയിലും താൽപര്യം പുലർത്തുന്ന ഇൗ ഭാവി വാഗ്​ദാനം ഉപരിപഠനത്തിന്​ ഇന്ത്യയിലെ മികച്ച കോളജുകളിൽ അ​പേക്ഷിച്ച്​ കാത്തിരിക്കുകയാണ്​ ഇപ്പോൾ. ടെക്​സ്​റ്റൈയിൽസ്​ ബിസിനസ്​ നടത്തുന്ന ജാഫറും കുടുംബവും മാനാമയിലാണ്​ താമസിക്കുന്നത്​. ഫവാസ്​ ജാഫർ, ഫുആദ്​ ജാഫർ, ഫറ ജാഫർ എന്നിവരാണ്​ ഫാത്തിമയുടെ സഹോദരങ്ങൾ. 

Tags:    
News Summary - bahrain, bahrain news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.