മനാമ: റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അനാഥര്‍ക്കും വിധവകള്‍ക്കും പെരുന്നാള്‍ പുടവക്കുള്ള സഹായധനം വിതരണം ചെയ്യാന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ ഉത്തരവിട്ടു. പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളില്‍ ബലി പെരുന്നാള്‍ സന്തോഷം നിറക്കാന്‍ ഇത് കാരണമാകുമെന്ന് ആര്.എച്ച്.എഫ് ചെയര്മാന് ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല് ഖലീഫ വ്യക്തമാക്കി.
പ്രതിസന്ധി നിറഞ്ഞ ഒരു ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ പോലും അശരണര്‍ക്ക് കൈത്തങ്ങാകുന്നതില് വീഴ്ച വരുത്താതിരിക്കാനുള്ള ജാഗ്രതയാണ് ഇൗ തീരുമാനത്തിലൂടെ ഉണ്ടായിട്ടുള്ളതെന്ന് ആര്.എച്ച്.എഫ് സെക്രട്ടറി ജനറല്‍ ഡോ. മുസ്തഫ അസ്സയ്യിദ് പറഞ്ഞു. ഹമദ് രാജാവിെൻറ ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദേശം നല്കിയ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല് ഖലീഫക്കും ഹമദ് രാജാവിനും അദ്ദേഹം പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.