???????? ??? ??????? ????????????????????? ???????? ??????? ???????

ഡ്രൈ​വ്​ ഇ​ൻ സി​നി​മ​ക്ക് ബ​ഹ്റൈ​നി​ല്‍ തു​ട​ക്കം 

മ​നാ​മ: ഡ്രൈ​വ്​ ഇ​ൻ സി​നി​മ പ്ര​ദ​ര്‍ശ​ന​ത്തി​ന് ബ​ഹ്റൈ​നി​ല്‍ തു​ട​ക്ക​മാ​യി. കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ മൂ​ലം സി​നി​മാ​ശാ​ല​ക​ള്‍ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​റു​ക​ളി​ലി​രു​ന്ന് സി​നി​മ കാ​ണാ​നു​ള്ള അ​വ​സ​ര​മാ​ണ് ബ​ഹ്​​റൈ​ൻ ബേ​യി​ൽ ഒ​രു​ക്കു​ന്ന​ത്. ഒ​രേ​സ​മ​യം നൂ​റ് കാ​റു​ക​ൾ പാ​ർ​ക്ക്​ ചെ​യ്​​ത്​ സി​നി​മ കാ​ണാ​ന്‍ ഇ​വി​ടെ സൗ​ക​ര്യ​മു​ണ്ട്. എ​ല്ലാ ദി​വ​സ​വും ര​ണ്ട് സി​നി​മ​ക​ളാ​ണ് പ്ര​ദ​ര്‍ശി​പ്പി​ക്കു​ക. ഓ​ണ്‍ലൈ​ന്‍ വ​ഴി ടി​ക്ക​റ്റു​ക​ള്‍ വി​ല്‍പ​ന ന​ട​ത്തും. ക​ഴി​ഞ്ഞ ദി​വ​സം വാ​ണി​ജ്യ-​വ്യ​വ​സാ​യ-​ടൂ​റി​സം മ​ന്ത്രി സാ​യി​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ സ​യാ​നി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ല്‍ വി​വി​ധ വ്യ​ക്തി​ത്വ​ങ്ങ​ളും സി​നി​മ മേ​ഖ​ല​യി​ലു​ള്ള പ്ര​മു​ഖ​രും സം​ബ​ന്ധി​ച്ചു. 

പീ​ക്കോ ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ഗ്രൂ​പ്, മു​ക്ത എ 2 ​സി​നി​മാ​സ് എ​ന്നി​വ ചേ​ര്‍ന്നാ​ണ് പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍കി​യി​ട്ടു​ള്ള​ത്. കോ​വി​ഡ് പോ​ലു​ള്ള പ്ര​യാ​സ​ക​ര​മാ​യ സ​ന്ദ​ര്‍ഭ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കു​ന്ന സം​വി​ധാ​ന​മാ​ണി​ത്. സി​നി​മ മേ​ഖ​ല​യി​ലു​ള്ള ക​മ്പ​നി​ക​ള്‍ക്കു​മു​ന്നി​ല്‍ പു​തി​യ അ​വ​സ​ര​മാ​ണ് ഡ്രൈ​വ്​ ഇ​ൻ സി​നി​മ​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഡ്രൈ​വ്​ ഇ​ൻ സി​നി​മ​യെ​ന്ന ന​വീ​ന പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ മു​ന്നോ​ട്ടു​വ​രു​ക​യും പ്രോ​ത്സാ​ഹ​നം ന​ല്‍കു​ക​യും ചെ​യ്​​ത ബ​ഹ്റൈ​ന്‍ സ​ർ​ക്കാ​റി​ന്​ മു​ക്ത എ2 ​സി​നി​മ സി.​ഇ.​ഒ അ​ക്ഷ​യ് ബ​ജാ​ജ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. പു​തി​യ ഒ​രു കാ​ര്യം ബ​ഹ്റൈ​ന്‍ സ​മൂ​ഹ​ത്തി​ന് മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ സാ​ധി​ച്ച​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പീ​ക്കോ ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ക​മ്പ​നി ചെ​യ​ര്‍മാ​ന്‍ ഖാ​ലി​ദ് ജും​ആ​ന്‍ വ്യ​ക്ത​മാ​ക്കി. 

Tags:    
News Summary - bahrain, bahrain news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.