ബഹ്​റൈനിൽ 146 പേർക്ക്​ കൂടി കോവിഡ്​

മനാമ: ബഹ്​റൈനിൽ പുതുതായി 146 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 127 പേർ വിദേശ ​തൊഴിലാളികളാണ്​. 18 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. വിദേശത്തുനിന്ന്​ തിരിച്ചെത്തിച്ച ഒരാൾക്കും രോഗം സ്​ഥിരീകരിച്ചു. 

പുതുതായി 18 പേർ കൂടി സുഖം പ്രാപിച്ചതായും മന്ത്രാലയം അറിയിച്ചു. നിലവിൽ 1909 പേരാണ്​ ബഹ്​റൈനിൽ ചികിത്സയിൽ കഴിയുന്നത്​. ഇവരിൽ ഒരാൾ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്​തികരമാണ്​. 1762 പേരാണ്​ രാജ്യത്ത്​ ഇതുവരെ സുഖം പ്രാപിച്ചത്​.

Tags:    
News Summary - bahrain covid 19 gulf news malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.