രക്തം ഛർദിച്ച് തിരുവനന്തപുരം സ്വദേശി ബഹ്റൈനിൽ മരിച്ചു

മനാമ: രക്തം ഛർദിച്ച് മലയാളി ബഹ്റൈനിൽ മരിച്ചു തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അനിൽ നാരായണൻ ആചാരി(46)യാണ് മ രിച്ചത്. ലിവർസിറോസിസ് രോഗിയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇന്നലെ രാത്രി ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഖമ്മ ീസ് പോലീസ് സ്േറ്റഷന് സമീപമുള്ള താമസസ്ഥലത്തുവെച്ചാണ് അനിൽ നിര്യാതനായത്.

അസുഖമാണെന്ന് അറിഞ്ഞ് സുഹൃത്തുക്കൾ ആശുപത്രിയിൽ കൊണ്ടുപോകാൻ എത്തിയപ്പോൾ അവശനായ നിലയിലായിരുന്നുവത്രെ. തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകാനുള്ള ശ്രമത്തിനിടയിൽ അനിൽ രക്തം ഛർദിച്ച് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ. ഭാര്യയും രണ്ട് മക്കളും നാട്ടിലുണ്ട്. അനിൽ ബഹ്റൈനിൽ വന്നിട്ട് രണ്ടുവർഷമായി.

Tags:    
News Summary - Bahrain Death News-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.