മനാമ: യൂറോപ്യൻ പാർലമെൻറ് പുറപ്പെടുവിച്ച പ്രമേയത്തിൽ യു.എ.ഇക്കെതിരെ ഉന്നയിച്ച തെറ്റായ ആരോപണങ്ങൾ തള്ളിക്കളയുന്നതായി ബഹ്റൈൻ പ്രഖ്യാപിച്ചു. യൂറോപ്യൻ പാർലമെൻറിെൻറ പ്രമേയം തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതും വിശ്വാസ്യതയില്ലാത്തതാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മാനുഷിക വികസനം, മനുഷ്യാവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കുകയും നീതി, തുല്യത എന്നീ തത്ത്വങ്ങൾ പ്രോത്സാഹിപ്പിക്കുകയും പൗരന്മാർക്കും പ്രവാസികൾക്കും മാന്യമായ ജീവിതം നൽകുകയും ചെയ്യുന്ന യു.എ.ഇയുടെ മികച്ച നേട്ടങ്ങളെ അവഗണിക്കുന്നതാണ് പ്രമേയമെന്നും കുറ്റപ്പെടുത്തി.
മനുഷ്യാവകാശസംരക്ഷണത്തിലും തുല്യത, നീതി, വിവേചനമില്ലായ്മ എന്നീ മൂല്യങ്ങൾ പാലിക്കുന്നതിലും യു.എ.ഇയുടെ നേട്ടവും മന്ത്രാലയം പ്രസ്താവനയിൽ എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.