പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് 2024 സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളായ ബാ​ഫ​ഖി പൂ​ക്കോ​യ ത​ങ്ങ​ൾ (ചെ​യ​.), അ​ബ്ദു​റ​ഹീം സ​ഖാ​ഫി അ​ത്തി​പ്പ​റ്റ (ജ​ന​. ക​ൺ​.), ക​ല​ന്ത​ർ ശ​രീ​ഫ് (ട്രഷ.)

ബ​ഹ്‌​റൈ​ൻ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് 2024; സം​ഘാ​ട​ക സ​മി​തി​യാ​യി

മ​നാ​മ: ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ ക​ലാ​ല​യം സാം​സ്കാ​രി​ക​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന പ​തി​നാ​ലാം എ​ഡി​ഷ​ൻ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ന്റെ സം​ഘാ​ട​ന​ത്തി​ന് വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം നി​ല​വി​ൽ വ​ന്നു. ബാ​ഫ​ഖി പൂ​ക്കോ​യ ത​ങ്ങ​ൾ ചെ​യ​ർ​മാ​നും അ​ബ്ദു​റ​ഹീം സ​ഖാ​ഫി അ​ത്തി​പ്പ​റ്റ ജ​ന​റ​ൽ ക​ൺ​വീ​ന​റും ക​ല​ന്ത​ർ ശ​രീ​ഫ് ട്ര​ഷ​റ​റു​മാ​യി 153 അം​ഗ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന സ്വാ​ഗ​ത​സം​ഘ​മാ​ണ് സ​ൽ​മാ​ബാ​ദ് അ​ൽ ഹി​ലാ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഘാ​ട​ക​സ​മി​തി യോ​ഗ​ത്തി​ൽ രൂ​പ​വ​ത്ക​രി​ച്ച​ത്.

2024 ന​വം​ബ​ർ എ​ട്ടി​ന് ‘നാ​ട് വി​ട്ട​വ​ർ വ​ര​ച്ച ജീ​വി​തം’ പ്ര​മേ​യ​ത്തി​ൽ ന​ട​ക്കു​ന്ന ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ൽ 15 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ര​വ​ധി ക​ലാ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

സാ​ഹി​ത്യോ​ത്സ​വി​ന്റെ ഭാ​ഗ​മാ​യി സാ​ഹി​ത്യ​മേ​ള​യും പു​സ്ത​ക ച​ർ​ച്ച​യും ക​ലാ സം​വാ​ദ​വും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. ബ​ഹ്‌​റൈ​നി​ലെ മ​ല​യാ​ളി പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

മാ​പ്പി​ള​പ്പാ​ട്ടി​ന് പു​റ​മെ വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള ഗാ​ന​ങ്ങ​ൾ, പ്ര​സം​ഗ​ങ്ങ​ൾ, ഖ​വാ​ലി, ദ​ഫ്, ന​ശീ​ദ, ഖ​സീ​ദ, ക​വി​ത പാ​രാ​യ​ണം, ക​ഥ പ​റ​യ​ൽ, കാ​ലി​ഗ്ര​ഫി, ക​ഥ-​ക​വി​ത-​പ്ര​ബ​ന്ധ ര​ച​ന​ക​ൾ, മാ​ഗ​സി​ൻ ഡി​സൈ​ൻ, ചി​ത്ര​ര​ച​ന ഉ​ൾ​പ്പെ​ടെ​യു​ള്ള 85 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

കാ​മ്പ​സ് വി​ഭാ​ഗ​ത്തി​ൽ സ്കൂ​ളു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​ത്യേ​കം മ​ത്സ​രി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം ഉ​ണ്ട്. ജാ​തി മ​ത ലിം​ഗ ഭേ​ദ​മ​ന്യേ മു​ഴു​വ​ൻ മ​ല​യാ​ളി​ക​ൾ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കും.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: വൈ​സ് ചെ​യ​ർ​മാ​ൻ-​സി​യാ​ദ് വ​ള​പ​ട്ട​ണം, റ​ഫീ​ഖ് ല​ത്തീ​ഫി വ​ര​വൂ​ർ, മ​ജീ​ദ് സ​അ​ദി, നൗ​ഷാ​ദ് ഹാ​ജി ക​ണ്ണൂ​ർ, സി.​കെ. അ​ഹ്മ​ദ് മ​ണി​യൂ​ർ, മു​ഹ​മ്മ​ദ് മു​നീ​ർ സ​ഖാ​ഫി, ഉ​മ്മ​ർ ഹാ​ജി തൃ​ശൂ​ർ. ജോ​യ​ന്റ് ക​ൺ​വീ​ന​ർ-​അ​ബ്ദു​റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ, യൂ​സു​ഫ് അ​ഹ്സ​നി, അ​ഹ​മ്മ​ദ് സ​ഖാ​ഫി, ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ, ഹാ​രി​സ് സ​ഗ​യ, ജാ​ഫ​ർ ഷ​രീ​ഫ്. ട്ര​ഷ​റ​ർ-​ക​ല​ന്ത​ർ ശ​രീ​ഫ് കാ​ക്യ​പ​ത​വ്.

രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ ശി​ഹാ​ബ് പ​ര​പ്പ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സം​ഘാ​ട​ക സ​മി​തി ​യോ​ഗ​ത്തി​ൽ ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ പി.​ആ​ർ ആ​ൻ​ഡ് അ​ഡ്മി​ൻ പ്ര​സി​ഡ​ന്റ് അ​ബ്ദു​സ​ലാം മു​സ്‌​ലി​യാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റ​ഷീ​ദ് തെ​ന്ന​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ഫ്‌​വാ​ൻ സ​ഖാ​ഫി സ്വാ​ഗ​ത​വും ഡോ. ​നൗ​ഫ​ൽ ഇ​ട​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

ആ​ർ.​എ​സ്.​സി ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ മ​ങ്ക​ര ഭാ​ര​വാ​ഹി പ്ര​ഖ്യാ​പ​നം ന​ട​ത്തി. അ​ബ്ദു​റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ, വി.​പി.​കെ. മു​ഹ​മ്മ​ദ്‌, അ​ബ്ദു​ൽ മ​ജീ​ദ് സ​അ​ദി, ക​ല​ന്ത​ർ ശ​രീ​ഫ്, അ​ഡ്വ. ശ​ബീ​ർ അ​ലി, ശാ​ഫി വെ​ളി​യ​ങ്കോ​ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ബാ​ഫ​ഖി പൂ​ക്കോ​യ ത​ങ്ങ​ൾ സ​മാ​പ​ന പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. യൂ​സു​ഫ് അ​ഹ്സ​നി, ഖാ​ലി​ദ് സ​ഖാ​ഫി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Bahrain Diaspora Literary Festival 2024-organizing committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.