മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജി.എസ്.എസ്) ഏർപ്പെടുത്തിയ നാലാമത് ഗുരുസ്മൃതി പുരസ്കാരത്തിന് ബഹ്റൈനിലെ പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ.ജി. ബാബുരാജൻ അർഹനായി.
സാമൂഹികനീതി നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിനും സമത്വത്തിലധിഷ്ഠിതമായ സാമൂഹികവ്യവസ്ഥിതിക്കും വിദ്യാഭ്യാസപരമായ ഉന്നമനത്തിനും പ്രവർത്തിക്കുന്ന സംഘടനകളെയും വ്യക്തികളെയും ആദരിക്കുന്നതിനായി ജി.എസ്.എസ് 2002ൽ ഏർപ്പെടുത്തിയതാണ് ‘ഗുരുസ്മൃതി പുരസ്കാരം’.
സാമൂഹിക സാംസ്കാരിക ആത്മീയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിലൂടെ കേരളീയ സമൂഹത്തിനൊപ്പം പ്രവാസി സമൂഹത്തിനും നിസ്തുല സംഭാവനയാണ് കെ.ജി. ബാബുരാജ് നൽകുന്നതെന്ന് കേന്ദ്രസാഹിത്യ അക്കാദമി അംഗം മങ്ങാട്ട് ബാലചന്ദ്രൻ, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് അംഗം ഋതംഭരാനന്ദ സ്വാമികൾ.
ബഹ്റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ എന്നിവർ അടങ്ങിയ പുരസ്കാര നിർണയസമിതി വിലയിരുത്തി. ഒക്ടോബർ 11ന് ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ രജതജൂബിലി ആഘോഷ പരിപാടിയായ ജി.എസ്.എസ് മഹോത്സവം 2024ന്റെ വേദിയിൽ പുരസ്കാരം നൽകുമെന്ന് ജി.എസ്.എസ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.