വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഓ​ണാ​ഘോ​ഷം

മ​നാ​മ: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ കൗ​ൺ​സി​ലി​ന്റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ‘ഓ​ണ​സം​ഗ​മം 2024’ ഇ​ന്ത്യ​ൻ ദ​ർ​ബാ​ർ റ​സ്റ്റാ​റ​ന്റ് ഹാ​ളി​ൽ ന​ട​ന്നു. ഡോ. ​ഹ​സ​ൻ ഈ​ദ് ബു​ഖാ​മ​സ് എം.​പി, ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ര​വി സി​ങ്, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്റ് കോ​ശി സാ​മു​വ​ൽ, മി​ഡി​ൽ ഈ​സ്റ്റ് പ്ര​സി​ഡ​ന്റ്‌ വ​ർ​ഗീ​സ് പെ​രു​മ്പാ​വൂ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഏ​ക​ദേ​ശം മു​ന്നൂ​റി​ല​ധി​കം പേ​ർ സ​ദ്യ​യി​ൽ പ​ങ്കെ​ടു​ത്തു. വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ മി​നി മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലി​ൻ ജോ​ഷി, കോ​ഓ​ഡി​നേ​റ്റ​ർ ശ്രീ​ജി​ത് ഫ​റോ​ക്ക്, ക​ൺ​വീ​ന​ർ​മാ​രാ​യ നെ​ൽ​സ​ൺ വ​ർ​ഗീ​സ്, ഋ​തി​ൻ തി​ല​ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സു​മേ​ഷ്, മു​ഹ​മ്മ​ദ് സാ​ലി, ബാ​ബ, ഷേ​ർ​ളി മാ​ത്യു എ​ന്നി​വ​ർ സ്റ്റേ​ജ് സ​ഹ​ക​ര​ണം ന​ൽ​കി. ജ്വാ​ല ബ​ഹ്‌​റൈ​ൻ മ്യൂ​സി​ക് ബാ​ൻ​ഡ്, സാ​രം​ഗി​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര എ​ന്നി​വ​യും ന​ട​ന്നു. ഓ​ണ​സ​ദ്യ വി​ള​മ്പാ​ൻ ട​ഗ് ഓ​ഫ് വാ​ർ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - World Malayali Federation Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.