മനാമ: ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റ് ഈ മാസം 27 വരെ നീട്ടിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. എട്ടാമത് ഫുഡ് ഫെസ്റ്റാണ് ദിയാറിൽ മുഹറഖിലെ മറാസി ബഹ്റൈനിൽ നടന്നുകൊണ്ടിരിക്കുന്നത്. വർധിച്ച ജനപങ്കാളിത്തമാണ് ദിവസങ്ങൾ നീട്ടാൻ കാരണമെന്ന് അതോറിറ്റി വ്യക്തമാക്കി. വിവിധ വിനോദ പരിപാടികളും എല്ലാ പ്രായക്കാരെയും ആകർഷിക്കാനുതകുന്ന രുചികരമായ ഭക്ഷണ പദാർഥങ്ങളും ഇവിടെ ലഭ്യമാണ്. കൂടാതെ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ ഇനങ്ങളും അപൂർവമായി മാത്രം ലഭിക്കുന്ന ഭക്ഷ്യയിനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള പ്ലേ ഏരിയകളും സംഗീത പരിപാടികളും ഗെയിം കോർണറുകളും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.