ബഹ്റൈൻ ഫുഡ്ഫെസ്റ്റിവലിൽ സന്ദർശനം നടത്തുന്ന ഫുഡ്ബ്ലോഗർ മിസ്റ്റർ ടേസ്റ്റർ

ബ​ഹ്റൈ​ൻ ഫു​ഡ് ഫെ​സ്റ്റി​വ​ൽ അ​ടു​ത്ത ചൊ​വ്വാ​ഴ്ച വ​രെ തു​ട​രും

മ​നാ​മ: ജ​ന​പ്രീ​തി​യും പ​ങ്കാ​ളി​ത്ത​വും​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ ബ​ഹ്റൈ​ൻ ഫു​ഡ് ഫെ​സ്റ്റി​വ​ൽ അ​ടു​ത്ത ചൊ​വ്വാ​ഴ്ച വ​രെ തു​ട​രും. ദി​യാ​ർ അ​ൽ മു​ഹ​റ​ഖി​ലെ മ​റാ​സി അ​ൽ ബ​ഹ്‌​റൈ​നി​ൽ ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ അ​തോ​റി​റ്റി (ബി.​ടി.​ഇ.​എ) സം​ഘ​ടി​പ്പി​ക്കു​ന്ന ഫു​ഡ് ഫെ​സ്റ്റി​വ​ലി​ലേ​ക്ക് ത​ദ്ദേ​ശീ​യ​രും വി​ദേ​ശി​ക​ളു​മാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​രാ​ണ് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ജ​ന​പി​ന്തു​ണ തു​ട​രു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദി​വ​സം നീ​ട്ടി​ന​ൽ​കാ​ൻ അ​തോ​റി​റ്റി തീ​രു​മാ​നി​ച്ച​ത്. മികച്ച ഫുഡ്ബ്ലോഗർ മിസ്റ്റർ ടേസ്റ്റർ കഴിഞ്ഞ ദിവസം ഫെസ്റ്റിവൽ സന്ദർശിച്ചിരുന്നു. 120 റ​സ്റ്റാ​റ​ന്‍റു​ക​ളും ഹോ​സ്പി​റ്റാ​ലി​റ്റി സ്ഥാ​പ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന ഫു​ഡ് ഫെ​സ്റ്റി​വ​ൽ ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ് ആ​രം​ഭി​ച്ച​ത്. ബ​ഹ്റൈ​നി​ലെ ടൂ​റി​സം മേ​ഖ​ല​യി​ലെ ഒ​രു പ്ര​ധാ​ന​ഘ​ട​ക​മാ​യി ഇ​തി​നോ​ട​കം​ത​ന്നെ ഫു​ഡ് ഫെ​സ്റ്റി​വ​ൽ മാ​റി​യി​ട്ടു​ണ്ട്.

Tags:    
News Summary - bahrain food festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.