കൊല്ലം മാടൻനട സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി

മനാമ: കൊല്ലം മാടൻനട സുബിനം കാരാളിൽ സുനിതാസുരേന്ദ്രൻ (56) ബഹ്റൈനിൽ നിര്യാതയായി. വൃക്കരോഗത്തെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

ബുദയ്യയിൽ കുടുംബത്തോടൊപ്പം താമസിക്കുകയും ബ്യൂട്ടീഷ്യനായി ജോലി ചെയ്ത് വരികയുമായിരുന്നു. ഭർത്താവ് സുരേന്ദ്രൻ ബഹ്റൈനിൽ സ്വകാര്യ കമ്പനിയിലെ സൈറ്റ് സൂപ്പർ വൈസറും മകൾ നയന ബഹ്റൈനിൽ സ്വകാര്യ കമ്പനിയുടെ സേഫ്ടി ഒാഫീസറുമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Bahrain heart Attack Kollam-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.