മനാമ: ഇന്ത്യൻ മുൻ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ സന്ദർശനത്തോടനുബന്ധിച്ച് നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ഒരുക്കിയ വിരുന്നിൽ വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യൻ, പസഫിക് അഫയേഴ്സ് മേധാവി അംബാസഡർ ഫാത്തിമ അബ്ദുല്ല അൽ ദാൻ പങ്കെടുത്തു. ബഹ്റൈൻ രാജ്യവും ഇന്ത്യ റിപ്പബ്ലിക്കും തമ്മിലുള്ള ദീർഘകാല ചരിത്രപരമായ ബന്ധങ്ങൾ അംബാസഡർ അൽ ദാൻ ഊന്നിപ്പറഞ്ഞു. പൊതുതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് എല്ലാ മേഖലകളിലും സംയുക്ത സഹകരണം ശക്തിപ്പെടുത്തണം. ഇക്കാര്യത്തിൽ ബഹ്റൈന്റെ താൽപര്യം അവർ എടുത്തുപറഞ്ഞു. കൂടുതൽ വികസനവും പുരോഗതിയും കൈവരിക്കാൻ ഇന്ത്യക്ക് കഴിയട്ടെയെന്ന് അവർ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.