മനാമ: ബഹ്റൈൻ ഇന്റർനാഷനൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റിന് ഇന്ത്യൻ ക്ലബിൽ ഇന്നു തുടക്കമാകും. ബഹ്റൈൻ ബാഡ്മിന്റൺ & സ്ക്വാഷ് ഫെഡറേഷനുമായി സഹകരിച്ചാണ് ഇന്ത്യൻ ക്ലബ് ‘ദി ബഹ്റൈൻ ഇന്റർനാഷനൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് 2023’ സംഘടിപ്പിക്കുന്നത്.
ബി.ഡബ്ല്യൂ.എഫ് & ബാഡ്മിന്റൺ ഏഷ്യയുടെ അംഗീകാരമുണ്ട്. നവംബർ 17 വരെ നടക്കുന്ന ടൂർണമെന്റിൽ 15 രാജ്യങ്ങളിൽനിന്ന് 140 ലധികം അന്താരാഷ്ട്ര താരങ്ങൾ പങ്കെടുക്കും.
ഇന്ത്യയിൽനിന്നാണ് ഏറ്റവും കൂടുതൽ കളിക്കാർ പങ്കെടുക്കുന്നത്. ബഹ്റൈൻ കളിക്കാർക്ക് പുറമെ, ബൾഗേറിയ, ഇറാൻ, സൗദി അറേബ്യ, മലേഷ്യ, പാകിസ്താൻ, ഫിലിപ്പീൻസ്, പോളണ്ട്, സിംഗപ്പൂർ, സ്ലൊവാക്യ, ശ്രീലങ്ക, യു.എ.ഇ, ഉഗാണ്ട അടക്കം രാജ്യങ്ങളിൽനിന്നുള്ള കളിക്കാരുമുണ്ടാകും. മത്സരങ്ങളുടെ വിശദാംശങ്ങൾ ഇന്ത്യൻ ക്ലബിന്റെ ഫേസ്ബുക്ക് പേജിൽ അപ്ഡേറ്റ് ചെയ്യും.
ടൂർണമെന്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ക്ലബ് ജനറൽ സെക്രട്ടറി അനിൽകുമാർ ആർ- 39623936 , ബാഡ്മിന്റൺ സെക്രട്ടറി അരുണാചലം ടി- 35007544, ടൂർണമെന്റ് ഡയറക്ടർ അനിൽകുമാർ കോളിയാടൻ - 3773 3499 എന്നിവരെ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.