മനാമ: ‘ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ’ എന്ന ശീർഷകത്തിൽ നടന്ന ഐ.സി.എഫ് ഗുദൈബിയ ടൗൺ യൂനിറ്റ് സമ്മേളനം മുഹിമ്മാത്ത് അക്കാദമിക് സെക്രട്ടറി സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഐ.സി.എഫ് നാഷനൽ സംഘടനാ സെക്രട്ടറി ഷാനവാസ് മദനി പ്രമേയ പ്രഭാഷണം നടത്തി. ഓട്ടിസം ബാധിച്ച ആയിരം കുടുംബങ്ങളെ ഏറ്റെടുക്കുന്ന പദ്ധതിയിൽ ഗുദൈബിയ ടൗൺ യൂനിറ്റ് രണ്ട് കുടുംബങ്ങളെ ഏറ്റെടുത്തു. ദേശാന്തര വായന എന്ന ശീർഷകത്തിൽ നടക്കുന്ന ഐ.സി.എഫ് മുഖ പത്രമായ പ്രവാസി വായനാ കാമ്പയിൽ പ്രഖ്യാപനവും നടത്തി.
യൂനിറ്റിൽ നടന്ന ചടങ്ങിൽ 48 വർഷമായി പ്രവാസ ജീവിതം തുടരുന്ന ടി. പി. ഉസ്മാൻ വടകരയെ യൂനിറ്റ് നേതൃത്വം ആദരിച്ചു. അബ്ദുറഹ്മാൻ കൊണ്ടോട്ടി, മുഹമ്മദ് റെനീഷ്, സിയാദ് വളപട്ടണം, മുഹമ്മദ് ഹാഷിഫ്, വി.എം. ബഷീർ തുടങ്ങിയവർ പ്രവാസ അനുഭവങ്ങൾ പങ്കുവെച്ചു.
മമ്മൂട്ടി മുസ്ലിയാർ, എൻ.കെ. അബൂബക്കർ, അബ്ദുസ്സമദ്, നവാസ് വളപട്ടണം, മൊയ്ദു കുമ്പോൽ തുടങ്ങിയവർ പങ്കെടുത്തു. മുഹമ്മദ് തളിക്കുളം അധ്യക്ഷനായ സമ്മേളനത്തിൽ അബ്ദുൽ കരീം ഏലംകുളം സ്വാഗതവും സുലൈമാൻ പട്ടാമ്പി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.