മനാമ: ബഹ്റൈൻ പ്രതിഭയുടെ 40ാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി അറിവിന്റെയും വിജ്ഞാനത്തിന്റെയും മത്സരപരിപാടി സംഘടിപ്പിക്കുന്നു. മലയാളി ജീനിയസ് ഗ്രാൻഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് ഷോയിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. ഗൂഗ്ള്‍ ഫോം പൂരിപ്പിച്ച് അയക്കുന്ന ആദ്യത്തെ 500 മത്സരാർഥികള്ക്കായിരിക്കും ബഹ്റൈൻ പ്രതിഭ മലയാളി ജീനിയസ് മത്സരത്തിലേക്ക് പ്രവേശനം ലഭിക്കുക.
സംഘാടക സമിതിയില്‍നിന്നും രജിസ്ട്രേഷൻ സ്ഥിരീകരണം ലഭിക്കുന്ന മത്സരാർഥികള്‍ ഡിസംബര്‍ 12ന് വൈകീട്ട് 6 മണിക്ക് മത്സര വേദിയായ കേരളീയ സമാജത്തില്‍ ഒരുക്കുന്ന പ്രതിഭ രജിസ്ട്രേഷൻ ഡെസ്ക്കില്‍ റിപ്പോര്‍ട്ട് ചെയ്യണം. പ്രാഥമിക റൗണ്ടിലെ 15 മുതല്‍ 20 വരെയുള്ള ചോദ്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ശരിയുത്തരം എഴുതുന്ന 6 മത്സരാർഥികള്ക്കാവും ഗ്രാൻഡ് ഫിനാലേയിലേക്ക് പ്രവേശനം ലഭിക്കുക. പ്രവേശന ഫീസില്ല.
മത്സരവിജയിക്ക് 1,10,011 രൂപയും മറ്റിതര ഫൈനലിസ്റ്റുകള്‍ക്ക് (അഞ്ചു പേര്‍ക്ക്) 11,011 രൂപ വീതവും ലഭിക്കും. മത്സരത്തിന്റെ അന്തിമ വിധികര്‍ത്താവ് ഗ്രാൻഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് മാത്രമായിരിക്കും. ആദ്യത്തെ 500 പേരുടെ പേരുവിവരങ്ങള്‍ ലഭിക്കുന്നതോടെ മത്സരത്തിലേക്കുള്ള രജിസ്ട്രേഷൻ അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ അറിയാൻ 38302411, 33720420, 39402614, 36537284 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.