മനാമ: സമസ്ത കേരള ജംഇയ്യതുൽ ഉലമ പരിശുദ്ധ ദീനിന്റെ നേർവഴിയാണെന്നും ഏതൊക്കെ പ്രതിസന്ധിയിലും ആദർശ വിശുദ്ധിയോടെ സമസ്ത എക്കാലവും നിലപാടുകളിൽ ഉറച്ചുനിൽക്കുമെന്നും കോഴിക്കോട് ജില്ല എസ്.വൈസ്.എസ് പ്രസിഡന്റ് ടി.പി.സി തങ്ങൾ പറഞ്ഞു.
സമസ്ത ആദർശ വിശുദ്ധിയോടെ നൂറ്റാണ്ടിലേക്ക് എന്ന ശീർഷകത്തിൽ സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംഗമം സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ സയ്യിദ് പൂക്കായ തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു.
സമസ്ത കേന്ദ്ര നേതാക്കളായ സയ്യിദ് യാസർ ജിഫ്രി തങ്ങൾ, ഹാഫിള് ശറഫുദ്ദീൻ മൗലവി, മുഹമ്മദ് മുസ്ലിയാർ, മജീദ് ചോലക്കോട്, മുസ്തഫ കളത്തിൽ, ജംഇയ്യതുൽ മുഅല്ലിമീൻ, സമസ്ത ഏരിയ, എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ എന്നിവർ സംബന്ധിച്ചു. സംഗമത്തിന് സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് സ്വാഗതവും കെ.എം.എസ് മൗലവി പറവണ്ണ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.