മനാമ: ‘ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ’ എന്ന പ്രമേയത്തിൽ ഐ.സി.എഫ് ഇന്റർനാഷനൽ കമ്മിറ്റി ആയിരം യൂനിറ്റുകളിൽ നടത്തുന്ന യൂനിറ്റ് സമ്മേളനത്തിന്റെ ഭാഗമായി മനാമ സൂഖ് യൂനിറ്റ് സമ്മേളനം ഐ.സി.എഫ് മനാമ കോൺഫറൻസ് ഹാളിൽ നടന്നു.
സയ്യിദ് ഫത്താഹ് തങ്ങളും യൂനിറ്റിലെ മുതിർന്ന ഐ.സി.എഫ് നേതാക്കളും ചേര്‍ന്ന് പതാക ഉയര്‍ത്തി. യൂനിറ്റ് പ്രസിഡന്റ് അസീസ് മുസ്ലിയാരുടെ അധ്യക്ഷതയിൽ സെൻട്രൽ സംഘടനകാര്യ സെക്രട്ടറി ഹുസൈൻ സഖാഫി സമ്മേളനം ഉദ്ഘാടനം ചെയ്തു. സെൻട്രൽ പ്രസിഡന്റ് അബ്ദുറഹീം സഖാഫി പ്രമേയ പ്രഭാഷണം നടത്തി.
എസ്.വൈ.എസ് പ്ലാറ്റിനം ഇയർ സമ്മേളനത്തിന്റെ ഐക്യദാർഢ്യ പ്രഭാഷണം നാഷനൽ സംഘടന പ്രസിഡന്റ് ഷാനവാസ് മദനി നിർവഹിച്ചു. കെ.എം.സി.സി ദേശീയ ആക്ടിങ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം, ഹോപ് ബഹ്റൈൻ കമ്മിറ്റി അംഗം ഷബീർ മാഹി, സിയാദ് വളപട്ടണം എന്നിവർ സംസാരിച്ചു.
പ്രവാസം ആരംഭിച്ചതുമുതൽ പുറപ്പെട്ടുവന്ന ദേശവും പുറപ്പെട്ടെത്തിയ ദേശവും പ്രവാസികൾ ഒരുപോലെ നിർമിച്ചെടുത്തുവെന്നും ആട് ജീവിതമല്ല ആഢ്യ ജീവിതമാണ് പ്രവാസം സമ്മാനിച്ചതെന്നും സമ്മേളനം അവകാശപ്പെട്ടു. നാഷനൽ അഡ്മിൻ സെക്രട്ടറി ഷമീർ പന്നൂർ പ്രവാസി വായന പ്രഖ്യാപനം നടത്തി. സമ്മേളന സന്ദേശ, രിഫായി കെയർ എന്നീ ഡോക്യുമെന്ററികളുടെ പ്രദർശനത്തിന് നാഷനൽ സംഘടന സെക്രട്ടറി ശംസുദ്ദീൻ പൂക്കയിൽ നേതൃത്വം നൽകി.
സമ്മേളന സ്മാരകമായി ഐ.സി.എഫ് പ്രഖ്യാപിച്ച രിഫായി കെയർ പദ്ധതിയിലൂടെ ആയിരം ഓട്ടിസം ബാധിച്ച കുട്ടികളെ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി നാല് കുട്ടികളെ മനാമ യൂനിറ്റ് ഏറ്റെടുത്തു.
കൊളാഷ്, ഡോക്യുമെന്ററി പ്രദർശനം, വ്യായാമ പരിശീലനം എന്നിവയും നടന്നു. മുഹമ്മദ് അലി മാട്ടൂൽ, മുഹമ്മദ് ഷരീഫ്, അശ്റഫ് രാമത് എന്നിവരെ ആദരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പാവപ്പെട്ടവർക്കുള്ള ഫുഡ് കിറ്റ് വിതരണം, ഫാമിലി മീറ്റ്, സഞ്ചാരം എന്നിവ സംഘടിപ്പിച്ചു. അസീസ് ചെറുമ്പ, ശംസു മാമ്പ, കാസിം വയനാട്, സലിം മൂവാറ്റുപുഴ, സലാം പെരുവയൽ, ഫിറോസ് മാഹി, ജസീൽ, റിയാസ് എന്നിവർ സംബന്ധിച്ചു. ബഷീർ ഷോർണൂർ സ്വാഗതവും ഷെഫീഖ് പൂക്കയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.