മനാമ: ബഹ്റൈൻ കേരളീയ സമാജം 2024-26 പ്രവർത്തനവർഷത്തെ ഭരണസമിതി ചുമതലയേറ്റു. സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ നിലവിലെ ഭരണസമിതി അംഗങ്ങളിൽനിന്ന് പുതിയ അംഗങ്ങൾ ഭാരവാഹിത്വം സ്വീകരിച്ചു.
സമാജം അംഗങ്ങളും പ്രവർത്തകരുമടക്കം നിരവധിപേർ സന്നിഹിതരായിരുന്നു. കഴിഞ്ഞ ദിവസം നടന്ന വാർഷിക ജനറൽബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പി.വി. രാധാകൃഷ്ണപിള്ള (പ്രസി), ദിലീഷ് കുമാർ (വൈസ് പ്രസി), വർഗീസ് കാരക്കൽ (ജന. സെക്ര), മഹേഷ് (അസി. സെക്ര), ദേവദാസ് കുന്നത്ത് (ട്രഷ), റിയാസ് (എന്റർടെയിൻമെന്റ് സെക്ര), വിനോദ് അളിയത്ത് (മെംബർഷിപ് സെക്ര), വിനയചന്ദ്രൻ ആർ. നായർ (സാഹിത്യ വിഭാഗം സെക്ര), നൗഷാദ് (ഇൻഡോർ ഗെയിംസ് സെക്ര), വിനോദ് പി. ജോൺ (ലൈബ്രേറിയൻ), പോൾസൺ ലോനപ്പൻ (ഇന്റേണൽ ഓഡിറ്റർ) എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.
പുതിയ ഭരണസമിതിയുടെ ഔപചാരികമായ ഉദ്ഘാടനം മാർച്ച് 22ന് രാത്രി എട്ടിന് നടക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും പ്രഭാഷകനുമായ അഡ്വ. ജയശങ്കർ അതിഥിയായി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.